Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീസൽസ് രോഗം; ഒറ്റാവയിൽ ഒരാൾ കൂടി ചികിത്സയിൽ; ആറോളം പ്രവിശ്യകളിൽ സാൽമോണല്ല വൈറസ് പടരുന്നതായും ആരോഗ്യ വിഭാഗം; ഭീതി പടർത്തി പകർച്ചവ്യാധികൾ

മീസൽസ് രോഗം; ഒറ്റാവയിൽ ഒരാൾ കൂടി ചികിത്സയിൽ; ആറോളം പ്രവിശ്യകളിൽ സാൽമോണല്ല വൈറസ് പടരുന്നതായും ആരോഗ്യ വിഭാഗം; ഭീതി പടർത്തി പകർച്ചവ്യാധികൾ

രാജ്യത്ത് ഭീതി പടർത്തി പകർച്ചവ്യാധികൾ പടരുന്നു. ഒറ്റാവയിലെ മീസൽസ് രോഗം ബാധിച്ച റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആറോളം പ്രവിശ്യകളിൽ സാൽമോണല്ല വൈറസ് പടരുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു. മീസൽസിനൊപ്പം സാൽമോണല്ല വൈറസ് കൂടി പടരുന്ന വാർത്ത വന്നതോടെ ജനങ്ങളും ആശങ്കയിലാണ്.

ആറ് പ്രവിശ്യകളിലായി 63 പേർക്ക് സാൽമോണല്ല രോഗം പിടിപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 18 പേർ ചികിത്സയിലാണെന്നുമാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ. ആൽബർട്ട, സ്‌ക്‌സ്ച്ചീവൻ. മാനിറ്റോബ, ഒന്റാരിയോ, ക്യുബെക് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരികരിച്ചത്. എന്നാൽ രോഗം പടരാനുള്ള കാരണം ഇതുവരെ സ്ഥീരികരിച്ചിട്ടില്ല. രോഗം സ്ഥിരികിരിച്ചതോടെ ഭക്ഷണ പദാർത്ഥങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

ഒറ്റാവയിൽ മെസൽസ് രോഗം സ്ഥിരികരിച്ചതായി കഴിഞ്ഞദിവസം ആരോഗ്യവിഭാഗം അറിയിച്ചിരുന്നു, ഇപ്പോൾ പുതിയതായി ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP