Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാനഡയിലെ എല്ലാ ട്രെയിൻ യാത്രക്കാരും മാസ്‌ക് ധരിക്കണം; പുതിയ നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം

കാനഡയിലെ എല്ലാ ട്രെയിൻ യാത്രക്കാരും മാസ്‌ക് ധരിക്കണം; പുതിയ നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ; എല്ലാവരും പാലിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

കോവിഡ് 19 രോഗ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി എല്ലാ ട്രെയിൻ യാത്രക്കാരും ചൊവ്വാഴ്ച മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിയ റെയിൽ. ഇളവുകളുടെ ഭാഗമായി ട്രെയിൻ സർവ്വീസുകൾ പതുക്കെ പുനരാരംഭിക്കുതോടെ യാത്രക്കാരുടെ എണ്ണവും കൂടും. ഇതിനനുസരിച്ച് നയത്തിൽ മാറ്റം വരുത്തുമെന്ന് മോൺട്രിയൽ ആസ്ഥാനമായുള്ള പാസഞ്ചർ റെയിൽ സർവീസ് അറിയിച്ചു.

വിമാനങ്ങൾ, ട്രെയിനുകൾ, കപ്പലുകൾ, പൊതുഗതാഗതം എന്നിവയിൽ മുഖം മൂടുന്നതിനുള്ള ട്രാൻസ്‌പോർട്ട് കാനഡ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ നയം. യാത്രക്കാരുമായി സംവദിക്കുന്ന ജീവനക്കാർക്കും മാസ്‌ക്കുകൾ നിർബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോഴോ മദ്യപിക്കുമ്പോഴോ സ്റ്റേഷനുകളിലും ബോർഡിംഗിലും ശാരീരിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലൊഴികെ യാത്രകളിലുടനീളം അവ ധരിക്കേണ്ടതാണ്.

യാത്ര ചെയ്യാൻ എത്തുമ്പോൾ പെട്ടെന്ന് മാസ്‌ക് കയ്യിൽ ഇല്ലാത്ത യാത്രക്കാർക്ക് പരിമിതമായ എണ്ണം ഡിസ്‌പോസിബിൾ മാസ്‌കുകൾ ലഭ്യമാകുമെന്ന് റെയിൽ വിയ അറിയിച്ചു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള യാത്രക്കാർ, ചില വൈകല്യമുള്ളവർ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് മാസ്‌ക് ധരിക്കേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP