Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്തത് ആയിരക്കണക്കിനു പാവങ്ങൾക്ക്; കോവിഡ് മഹാമാരിയിൽ മലയാളികൾക്ക് അഭിമാനമായി ജോ തോട്ടുങ്കൽ

കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം വിതരണം ചെയ്തത് ആയിരക്കണക്കിനു പാവങ്ങൾക്ക്; കോവിഡ് മഹാമാരിയിൽ മലയാളികൾക്ക് അഭിമാനമായി ജോ തോട്ടുങ്കൽ

ജോയിച്ചൻ പുതുക്കുളം

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ കോക്കനട്ട് ലഗൂൺ, താലി എന്നീ റസ്റ്റോറന്റുകൾ നടത്തിവരുന്ന ജോ തോട്ടുങ്കൽ മലയാളികൾക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും പോലെ കാനഡയേയും പിടിച്ചുലച്ചപ്പോൾ എല്ലാ സർക്കാരുകളേയും പോലെ കനേഡിയൻ സർക്കാരും ലോക്ഡൗൺ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ജോ തോട്ടുങ്കലിന്റെ ഒട്ടാവയിലുള്ള രണ്ട് റെസ്റ്റോറന്റുകളും ഈ അവസരത്തിൽ അടച്ചിടേണ്ടിവന്നു. എന്നാൽ ആ അവസരം ഒട്ടും പാഴാക്കാതെ ഒട്ടാവ പാർലമെന്റ് ഹാളിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന താലി റെസ്റ്റോറന്റിന്റെ അടുക്കള അദ്ദേഹം കമ്യൂണിറ്റി കിച്ചണാക്കി മാതൃക കാട്ടി.

മാർച്ച് പകുതിയോടുകൂടി ആരംഭിച്ച ഈ കമ്യൂണിറ്റി കിച്ചൻ വഴി നിരാലംബരും ഭവനരഹിതരുമായ ആയിരക്കണക്കിനു പാവപ്പെട്ട ജനങ്ങൾക്ക് ദിവസംതോറും ഭക്ഷണം നൽകിവരുന്നു. ഈ ലോക്ഡൗൺ കാലത്ത് ഇതുവരെ 40,000-ൽപ്പരം ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു.

കോവിഡ് 19 ലോക്ഡൗൺ കാലയളവിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുൻനിർത്തി കനേഡിയൻ ഗവൺമെന്റ് 'ദ ബെസ്റ്റ് കമ്യൂണിറ്റി ബിൽഡർ' അവാർഡിന് ജോയെ തെരഞ്ഞെടുത്തു. കുടുംബമായി ഒട്ടാവയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കുടുംബം എന്നും കൈത്താങ്ങ് നൽകിവരുന്നു. ഭാര്യ: സുമ തോട്ടുങ്കൽ. മക്കൾ: മറിയം, മാത്യു, മൈക്കിൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP