Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 മൂലം നിങ്ങളുടെ വിമാന യാത്ര മാറ്റിവെക്കപ്പെടുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? റീഫണ്ട് നൽകുമെന്ന് എയർ കാനഡ

കോവിഡ് 19 മൂലം നിങ്ങളുടെ വിമാന യാത്ര മാറ്റിവെക്കപ്പെടുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടുണ്ടോ? റീഫണ്ട് നൽകുമെന്ന് എയർ കാനഡ

സ്വന്തം ലേഖകൻ

കോവിഡ് 19 മൂലം വിമാന യാത്ര മാറ്റിവെക്കപ്പെടുകയോ കാൻസൽ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെല്ലാം റീഫണ്ട് നൽകുമെന്ന് എയർ കാനഡ. യുനിഫോർ പ്രസിഡന്റ് ജെറി ഡയാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയാസ് ഇക്കാര്യം പറഞ്ഞത്.

എയർ കാനഡയും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചയിലാണ് വിമാന ടിക്കറ്റിനായി ചെലവഴിച്ച പണം ഉപയോക്താക്കൾക്ക് തിരികെ നൽകാമെന്ന നിർണായക ആവശ്യത്തിന് കമ്പനി സമ്മതിച്ചത്.

എങ്കിലും എയർ കാനഡയുമായോ സർക്കാരുമായോ ബന്ധപ്പെട്ട് ഈ ക്ലെയിം സ്ഥിരീകരിക്കാൻ മാധ്യമത്തിന് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ അഭിപ്രായം പറയാൻ ഇരുവരും വിസമ്മതിച്ചതായാണ് റിപ്പോർട്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP