Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

കാനഡയിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി മലയാളി യുവാവ്; 24കാരന്റെ മരണത്തിനു കാരണമായത് മസ്തിഷ്‌ക്കാഘാതം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

കാനഡയിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി മലയാളി യുവാവ്; 24കാരന്റെ മരണത്തിനു കാരണമായത് മസ്തിഷ്‌ക്കാഘാതം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

മലയാളി യുവാവ് കാനഡയിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണു കാനഡയിൽ മരിച്ചത്.

രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്സ് പ്രവിശ്യയിൽ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടർന്നായിരുന്നു മരണം.

പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP