Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക് ധരിച്ചാലും സാമൂഹിക അകലം പാലിച്ചാലും കൊറോണ വൈറസ് പകരും; കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ

മാസ്‌ക് ധരിച്ചാലും സാമൂഹിക അകലം പാലിച്ചാലും കൊറോണ വൈറസ് പകരും; കാനഡയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ

ടൊറന്റോ: കൊറോണ വൈറസ് എന്ന വൈറസ് വായുവിലൂടെ പകരുന്നതിനെ പൂർണ്ണമായി പരിരക്ഷിക്കാൻ ശാരീരിക അകലം പാലിക്കുന്നതിലൂടെയും ഇടയ്ക്കിടെ കൈകഴുകുന്നതിലൂടെയും സാധിക്കില്ലെന്ന് നൂറുകണക്കിന് ശാസ്ത്രജ്ഞർ.

വൈറസ് വഹിക്കുന്ന മൈക്രോ ഡ്രോപ്ലെറ്റുകൾ നിലവിൽ വ്യാപിക്കുന്നതിനേക്കാൾ കൂടുതൽ അപകടമുണ്ടാക്കുന്നതാണ്. അതിനാൽ തന്നെ വായുസഞ്ചാരം വൈറസിന്റെ പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകുന്നുവെന്ന് ഒരു പുതിയ മെഡിക്കൽ കുറിപ്പിൽ ശാസ്ത്രജ്ഞർ വാദിക്കുന്നു.

Clinical Infectious Diseasse എന്ന ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി ഈ കുറിപ്പ് തയ്യാറായി കഴിഞ്ഞു. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (ക്യുയുടി) യുടെ പ്രസ്താവന പ്രകാരം 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരും വിവിധ ശാസ്ത്ര-എഞ്ചിനീയറിങ് വിഭാഗങ്ങളും ഇതിൽ ഒപ്പിട്ടു.

'നിലവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ തങ്ങൾ പൂർണമായും സുരക്ഷിതരാണെന്ന് ആളുകൾ കരുതുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്, എന്നാൽ വാസ്തവത്തിൽ, വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് കൂടുതൽ വായുവിലൂടെയുള്ള മുൻകരുതലുകൾ ആവശ്യമാണ്,'' എന്ന് പ്രമുഖ എഴുത്തുകാരിയും ക്യുടി എയർ ക്വാളിറ്റി വിദഗ്ധനുമായ ലിഡിയ മൊറാവ്‌സ്‌ക പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP