Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

നോവാ സ്‌കോട്ടിയയിലെ ചില സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു മുതൽ വീണ്ടും പ്രവർത്തനാനുമതി; ബാറുകൾ, സലൂണുകൾ, ജിമ്മുകൾ തുടങ്ങി പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങൾ ഇവ

നോവാ സ്‌കോട്ടിയയിലെ ചില സ്ഥാപനങ്ങൾക്ക് ജൂൺ അഞ്ചു മുതൽ വീണ്ടും പ്രവർത്തനാനുമതി; ബാറുകൾ, സലൂണുകൾ, ജിമ്മുകൾ തുടങ്ങി പ്രവർത്തനാനുമതി ലഭിച്ച സ്ഥാപനങ്ങൾ ഇവ

സ്വന്തം ലേഖകൻ

ഹാലിഫാക്‌സ്: സർക്കാറിന്റെ ദശലക്ഷക്കണക്കിന് സഹായങ്ങൾ ലഭിച്ചതിനൊപ്പം നോവ സ്‌കോട്ടിയ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ നിർണയിക്കുന്ന ചില ഘടകങ്ങളുടെ പ്രവർത്തനം കൂടി പുനരാരംഭിക്കുവാൻ തീരുമാനിച്ചു. കോവിഡ് -19 കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടം ഉണ്ടാകാതെ നിയന്ത്രണം ലക്ഷ്യമിട്ടു ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് ആരംഭിക്കുക. ഇതിനുള്ള പദ്ധതിയും പുറത്തിറക്കി കഴിഞ്ഞു.

കൊറോണാ വൈറസിന്റെ അതിവ്യാപനം സംഭവിച്ചതോടെ പൊതുജനാരോഗ്യം കണകകിലെടുത്ത്് മാർച്ച് മാസം നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടതായി വന്നിരുന്നു. അതിൽ ചിലത് ജൂൺ അഞ്ചു മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണ്. സാമൂഹിക അകലം പാലിച്ചു കൊണ്ട് ചില സ്ഥാപനങ്ങൾ തുറക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.

ബാറുകൾ, വൈനറികൾ, ഡിസ്റ്റിലറികൾ, ടാപ്റൂമുകൾ എന്നിവയ്ക്കൊപ്പം റെസ്റ്റോറന്റ് ഡൈനിങ് റൂമുകളും അതിൽ ഉൾപ്പെടുന്നു. ഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ, നെയിൽ സലൂണുകൾ, ടാറ്റൂ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വ്യക്തിഗത സേവന ബിസിനസുകൾ തുറക്കും.

കുടാതെ, ഫിറ്റ്നെസ് സൗകര്യങ്ങളായ ജിമ്മുകൾ, യോഗ സ്റ്റുഡിയോകൾ, ക്ലൈംബിങ് സെന്ററുകൾ എന്നിവയും പ്രവർത്തിക്കാൻ അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP