Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരുങ്ങി വിൻഡ്‌സർ ഓട്ടോ ഫാക്ടറികൾ; ആദ്യ ആഴ്ചയിലെ ഓൺലൈൻ വ്യാപാരം സുഗമമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഒരുങ്ങി വിൻഡ്‌സർ ഓട്ടോ ഫാക്ടറികൾ; ആദ്യ ആഴ്ചയിലെ ഓൺലൈൻ വ്യാപാരം സുഗമമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഫിയറ്റ് ക്രിസ്ലർ ഓട്ടോ മൊബൈൽസിലേയും ഫോഡിലേയും ജീവനക്കാർ വിൻഡ്‌സർ, ഒൻടി ഫാക്ടറികളിൽ കഴിഞ്ഞ ഒരാഴ്ചയായി ജോലി ചെയ്തു വരികയാണ്. മാത്രമല്ല, നഗരത്തിലെ വാഹന നിർമ്മാതാക്കൾ മുഴുവൻ സമ്പൂർണ്ണ ഉൽപാദനത്തിലേക്ക് മടങ്ങുകയാണ്.

ഈ ജോലി സ്ഥലങ്ങളിലെല്ലാം ജോലി ചെയ്യുന്നവരുടെ മനസിൽ കൊവിഡ് 19നെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടെങ്കിലും കമ്പനി നൽകുന്ന പരിരക്ഷയിൽ ജീവനക്കാർ സംതൃപ്തരാണ്. ഇപ്പോൾ എല്ലായിടത്തും സുരക്ഷാ നടപടികൾ വ്യാപകമായി കഴിഞ്ഞു.

ഇവ ജോലിയുടെ സുഗമമായ പ്രവർത്തനത്തിന് തടസം ഉണ്ടാക്കുന്നുണ്ടെങ്കിലും ഫിയറ്റ് ക്രിസ്ലർ ഓട്ടോ മൊബൈൽസും ഞങ്ങളുടെ യൂണിയനും കൃത്യമായി യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ജീവനക്കാരിൽ ഒരാളായ വാനെസാ അബുഹുസൈൻ പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷമായി അബുഹുസൈൻ ഈ ഫാക്ടറിയിൽ ജോലി ചെയ്തു വരികയാണ്. കമ്പനി ജോലിയിൽ മാറ്റം വരുത്തിയതിനാൽ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് അവർ നേരത്തെ തന്നെ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP