Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൊവിഡ് 19 മൂലം വീട്ടിൽ കുടുങ്ങിയ ആളുകൾ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു; കാനഡ പേടിക്കേണ്ടതു കൊറോണയേയോ ആത്മഹത്യകളെയോ?

കൊവിഡ് 19 മൂലം വീട്ടിൽ കുടുങ്ങിയ ആളുകൾ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു; കാനഡ പേടിക്കേണ്ടതു കൊറോണയേയോ ആത്മഹത്യകളെയോ?

സ്വന്തം ലേഖകൻ

കൊവിഡ് 19 മൂലമുള്ള മാനസിക സമ്മർദ്ദം കാരണം തന്റെ പ്രദേശത്തെ നിരവധി പേർ ആത്മഹത്യ ചെയ്തതായി ബാന്റ് കൗൺസിലർ. 14 വയസുകാരിയായ ഒരു പെൺകുട്ടി അടക്കം മരിക്കുകയും നിരവധി പേർ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയതായും ഡസ്റ്റിൻ റോസ് ഫോഡ്‌ലർ വ്യക്തമാക്കി. ഞങ്ങളുടെ ശ്രദ്ധയിൽപ്പെടാത്തതും അറിയപ്പെടാതെ പോകുന്നതുമായ കേസുകളും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രണ്ട് മുതിർന്നവരുടെ ആത്മഹത്യാ ശ്രമങ്ങളെ കുറിച്ച് മാത്രമേ പ്രാദേശിക ആരോഗ്യ സംരക്ഷണ വിദഗ്ദ്ധർക്ക് അറിയൂവെന്ന് ഫസ്റ്റ് നേഷൻ ചീഫ് കരോൾ ബെർണാഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കൊവിഡ് സംബന്ധമായ സമ്മർദ്ദത്തെ നേരിടുന്ന ആളുകളെ സഹായിക്കുന്നതിനായി ഒരു സാമൂഹിക ഇടപെടൽ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

കൊവിഡ് 19 മൂലമുണ്ടായ പ്രശ്‌നങ്ങളും ഇതിനു മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളും ആളുകളുടെ സമ്മർദ്ദം വർധിപ്പിച്ചതായി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP