Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാനഡയിൽ കുടുങ്ങി ഇളയദളപതിയുടെ മകൻ; സിനിമാ പഠനത്തിന് പോയ ജെയ്‌സണിന്റെ അവസ്ഥയിൽ ആശങ്കപ്പെട്ട് വിജയും കുടുംബവും

കാനഡയിൽ കുടുങ്ങി ഇളയദളപതിയുടെ മകൻ; സിനിമാ പഠനത്തിന് പോയ ജെയ്‌സണിന്റെ അവസ്ഥയിൽ ആശങ്കപ്പെട്ട് വിജയും കുടുംബവും

സ്വന്തം ലേഖകൻ

കാനഡ: അതിർത്തി ഭേദമന്യേ കൊവിഡ് 19 വ്യാപിക്കുന്നതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനാകാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ നിരവധിയുണ്ട്. അതിൽ തമിഴ് നടൻ വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയും ഉണ്ടെന്ന് റിപ്പോർട്ട്. കാനഡയിലാണ് വിജയ്യുടെ മകനുള്ളത് കുടുങ്ങിയത്. കാനഡയിൽ കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ്. 24000 ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും കാനഡയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ വിജയിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അച്ഛന്റെയും മുത്തച്ഛൻ എസ്.എ ചന്ദ്രശേഖറിന്റെയും പാത പിൻതുടർന്നുകൊണ്ട് കാനഡയിൽ ഫിലിം സ്റ്റഡീസിന് പഠിക്കുകയാണ് ജെയ്‌സൺ സഞ്ജയ്. സിനിമാ പഠനത്തിന്റെ ഭാഗമായി ജെയ്സൺ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ മാധ്യമശ്രദ്ധ നേടിയിരുന്നു. ചില ചിത്രങ്ങളിൽ ജെയ്സൺ അഭിനയിക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജെയ്സൺ എന്നും വാർത്തകളുണ്ടായിരുന്നു.

ധ്രുവ് വിക്രമിനെയും ജെയ്സണിനെയും നായകരാക്കിയുള്ള ചിത്രത്തെക്കുറിച്ചായിരുന്നു വാർത്തകൾ. ശങ്കറാണ് ഇരട്ടനായകരുള്ള സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ട്. രാജ്യം കൊവിഡിനോട് പൊരുതുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെന്നൈയിലാണ് വിജയ് താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP