Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് 19 ബാധിച്ചോയെന്നു സംശയമുണ്ടെങ്കിൽ ഇനി ഉടൻ ലബോറട്ടറികളിലേക്ക് ഓടേണ്ടാ... ആർക്കും എവിടെ വച്ചും പരിശോധിക്കാവുന്ന റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റിന് അംഗീകാരം നൽകി കാനഡ സർക്കാർ

കൊവിഡ് 19 ബാധിച്ചോയെന്നു സംശയമുണ്ടെങ്കിൽ ഇനി ഉടൻ ലബോറട്ടറികളിലേക്ക് ഓടേണ്ടാ... ആർക്കും എവിടെ വച്ചും പരിശോധിക്കാവുന്ന റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റിന് അംഗീകാരം നൽകി കാനഡ സർക്കാർ

സ്വന്തം ലേഖകൻ

കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നു സംശയമുണ്ടെങ്കിൽ ഇനി ആശുപത്രികളിലേക്കോ ലബോറട്ടറികളിലേക്കോ ആരും ഇനി ഓടേണ്ടാ.. കാനഡ സർക്കാർ അംഗീകാരം നൽകിയിരിക്കുന്ന പുതിയ റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റ് കൊവിഡ് 19 പരിശോധിക്കാൻ നിങ്ങളെ സഹായിക്കും. കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള തങ്ങളുടെ റാപ്പിഡ് പോർട്ടബിൾ കോവിഡ്-19 ടെസ്റ്റിന് ഹെൽത്ത് കാനഡയുടെ അംഗീകാരം ലഭിച്ചെന്ന് ഒരു കനേഡിയൻ സ്വകാര്യ കമ്പനി വ്യക്തമാക്കി.

ഒട്ടാവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാർടൻ ബയോസയൻസാണ് ഞായറാഴ്ച ഒരു ന്യൂസ് റിലീസിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെഡറൽ ഗവൺമെന്റ് ഇത് സംബന്ധിച്ച അംഗീകാരം തങ്ങൾക്ക് നൽകിയതോടെ ഉടൻ ഈ ടെസ്റ്റ് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.

ഫെഡറൽ-പ്രൊവിൻഷ്യൽ ഗവൺമെന്റുകളുടെ പങ്കാളിത്തത്തോടെയായിരിക്കും കമ്പനി ഈ ടെസ്റ്റ് നടത്തുക. കോവിഡ്-19 ടെസ്റ്റിന് വേണ്ടത്ര സൗകര്യങ്ങളില്ലാതെ വീർപ്പ് മുട്ടുന്ന കാനഡയുടെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കുന്നതായിരിക്കും പുതിയ ടെസ്റ്റ് എന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. കോവിഡ് -19നെ പ്രതിരോധിക്കുന്നതിന് പരമാവധി പേരെ ടെസ്റ്റിന് വിധേയമാക്കൂ എന്ന ലോകാരോഗ്യ സംഘടന ആവർത്തിച്ച് നൽകുന്ന നിർദ്ദേശം അനുസരിച്ച് മിക്ക രാജ്യങ്ങളും ടെസ്റ്റിങ് സൗകര്യങ്ങളും മാർഗങ്ങളും ത്വരിതപ്പെടുത്തുന്നതിനിടയിലാണ് ഈ കമ്പനി ഇത് സംബന്ധിച്ചൊരു നിർണായകമായ കുതിച്ച് ചാട്ടം നടത്തിയിരിക്കുന്നത്.

ഇതിനെ തുടർന്ന് തങ്ങളുടെ പോർട്ടബിൾ റാപ്പിഡ് കോവിഡ്-19 ടെസ്റ്റിനുള്ള സാമഗ്രികൾ ഫെഡറൽ, പ്രൊവിൻഷ്യൽ ഗവൺമെന്റുകൾക്ക് അയക്കാൻ തങ്ങൾ തയ്യാറായിരിക്കുന്നുവെന്നും ഈ കമ്പനി വെളിപ്പെടുത്തുന്നു. ഈ ടെസ്റ്റിങ് സംവിധാനം അധികം വൈകാതെ തന്നെ കാനഡക്കാർക്ക് ലഭ്യമാകുമെന്നും കമ്പനിയുടെ സിഇഒ ആയ പോൾ ലെം വെളിപ്പെടുത്തുന്നു.

കോഫീ കപ്പ് പോലുള്ള ഒരു പോർട്ടബിൾ ഡിഎൻഎ അനലൈസർ ഉപയോഗിച്ചുള്ള ടെസ്റ്റാണിത്. സ്പാർടൻ ക്യൂബ് എന്നാണിത് അറിയപ്പെടുന്നത്. ഇതിന് പുറമെ ടെസ്റ്റ് കാട്രീഡ്ജുകളും സ്വാബുകളും ഇതിലുണ്ട്. ലബോറട്ടറികളുടെ സഹായമില്ലാതെ ആർക്കും ഇതുപയോഗിച്ച് കോവിഡ്-19 ടെസ്റ്റ് നടത്താമെന്നതാണ് പ്രത്യേകത. എയർപോർട്ടുകൾ, ഫാർമസികൾ, എന്നിവിടങ്ങളിൽ വച്ചും രാജ്യത്തിന്റെ വിദൂരസ്ഥമായ ഇടങ്ങളിൽ വച്ചും ഈ ടെസ്റ്റ് നടത്താനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP