Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാനഡയിലെ മലയാളി സംവിധായകന്റെ ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി

കാനഡയിലെ മലയാളി സംവിധായകന്റെ ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി

സ്വന്തം ലേഖകൻ

എഡ്മിന്റൻ: കാനഡയിലെ അറിയപ്പെടുന്ന സിനിമ - ഷോർട് ഫിലിം സംവിധായകനായ അഭിലാഷ് മാത്യു (കൊച്ചുപുരയ്ക്കൽ) സംവിധാനം ചെയ്യുന്ന എന്ന ഹോളിവൂഡ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഫ്രെയിം പ്രൊഡകഷൻസിന്റെ ബാനറിൽ ജാർവിസ് ഗ്രീനിർ, അഭിലാഷ് മാത്യു, ജനനീ റസിയാ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഡിസ്ഗൈസ്, അഭിലാഷും, ജനനിയും സംയുക്തമായാണ് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കാനഡയിൽ നിന്നുള്ള അഭിനേതാക്കൾ അഭിനയിക്കുന്ന ഈ സിനിമയോട് ചിത്രീകരണം നടന്നതു എഡ്മിന്റണിൽ ആയിരുന്നു. ബാരെറ്റ് കോട്‌സ്, യാഷ്രാജ് ദത്ത ഷെറി ദാൽ, ലോറെൻ ബ്രേഡീ, ഷീൻ ഗോർഡൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അധോലോക സംഘത്തിന്റെ പശ്ചാത്തലത്തിൽ, പ്രണയവും, പകയും കൂടിക്കലർന്ന കഥ പറയുന്ന ഡിസ്ഗൈസ്, പ്രേക്ഷകരെ പിടിച്ചിരുത്താൻ പോരുന്ന ചേരുവകൾ ചേർത്താണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്രെവർ ഷിമിറ്റും, ജനനി റസിയയും ചേർന്നാണ്. സിനിമയുടെ ക്യാമറയും എഡിറ്റിംഗും അഭിലാഷ് തന്നെ നിർവഹിക്കുന്നു. സംഗീത സംവിധാനം ബ്രാഡ് മക്ഡൊണാൾഡ് നിർവഹിക്കുന്നു. സിനിമയുടെ മറ്റു സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്, കാനഡയിലെ ദൃശ്യാ മാധ്യമരംഗത്തെ പ്രമുഖരാണ്.

അഭിലാഷ് സംവിധാനം ചെയ്ത കനേഡിയൻ താറാവുകൾ എന്ന ഷോർട് ഫിലിം ഏറെ ശ്രദ്ധ നേടിയിരുന്നു. എഡ്മന്ടിലെ ഐമാക്‌സ് തിയേറ്ററിൽ ആണ് അത് ആദ്യമായി പ്രദർശിപ്പിച്ചത്. അഭിലാഷ് സംവിധാനം ചെയ്ത റിഷടൺ നേ, തിരുരക്തം എന്നെ സംഗീത ആൽബങ്ങളും ജനശ്രദ്ധ നേടിയവ ആയിരുന്നു. 2021 ൽ അമേരിക്കയിലും കാനഡയിലും റിലീസ് ചെയ്യുന്ന ഡിസ്ഗൈസ് വഴി, അഭിലാഷിന് എളുപ്പം ഹോളിവുഡിലേക്ക് പ്രവേശിക്കാനാകും. അഭിലാഷിന്റെ നേത്ര്വത്തിലുള്ള ഫ്രെയിം പ്രൊഡക്ഷൻസ് നിർമ്മിച്ച തഡയമെട്രിക് എന്ന ഷോർട് ഫിലിം നിരവധി മേളകളിൽ അവാർഡ് വാങ്ങി, അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP