Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കാനഡയും വിസാ നിരോധിച്ചു

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് കാനഡയും വിസാ നിരോധിച്ചു

ടൊറന്റോ: ഓസ്‌ട്രേലിയയ്ക്കു പിന്നാലെ കാനഡയും എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ വിലക്ക് ഏർപ്പെടുത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും പാസ്‌പോർട്ട് ഹോൾഡേഴ്‌സിൽ നിന്നുമുള്ള വിസാ അപേക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കാനഡ വ്യക്തമാക്കി. അടുത്തിടെ ഇതുപോലെ ഓസ്‌ട്രേലിയ വിസാ നിരോധനം ഏർപ്പെടുത്തിയത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ വിമർശനത്തിന് കാരണമാക്കിയിരുന്നു.

എബോള ബാധിത പ്രദേശങ്ങളിൽ നിന്നും രോഗസാധ്യത ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ നിന്നുമുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ലൈബീരിയ, സിയോര ലിയോൺ, ഗിനിയ എന്നിവിടങ്ങളിൽ പടർന്നു പിടിച്ച എബോള വൈറസ് അയ്യാരിത്തോളം പേരുടെ ജീവനാണ് കവർന്നെടുത്തിട്ടുള്ളത്. 

കാനഡയിൽ ഇതുവരെ എബോള കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിസാ നിരോധനം ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്തെ പൊതുജനാരോഗ്യം സുരക്ഷിതമാക്കുകയാണെന്നാണ് ഫെഡറൽ സിറ്റിസൺഷിപ്പ് മിനിസ്ട്രി ചൂണ്ടിക്കാണിക്കുന്നത്. എബോള ബാധിത മേഖലകളിൽ നിന്നെത്തുന്ന കാനഡക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ കാനഡയിൽ നിന്ന് എബോള ബാധിത മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന് പോയിട്ടുള്ള ഹെൽത്ത് വർക്കർമാർക്കും വോളന്റിയർമാർക്കും തിരിച്ചെത്താൻ അനുവാദം നൽകിയിട്ടുണ്ട്.
കാനഡയിൽ നിന്ന് എബോള ബാധിത രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനസർവീസുകളൊന്നും ഇപ്പോൾ നടത്തുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP