Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ അല്ലാത്തവർക്ക് നിരോധനം ഏർപ്പെടുത്തി കാനഡയും; കൊറോണ വൈറസ് വ്യാപനം തടയാൻ യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തി രാജ്യവും

കനേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ അല്ലാത്തവർക്ക് നിരോധനം ഏർപ്പെടുത്തി കാനഡയും; കൊറോണ വൈറസ് വ്യാപനം തടയാൻ യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തി രാജ്യവും

സ്വന്തം ലേഖകൻ

നേഡിയൻ പൗരന്മാരോ സ്ഥിര താമസക്കാരോ അല്ലാത്ത എല്ലാ യാത്രക്കാർക്കും കാനഡ പ്രവേശനം തടയാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാൻ ആണ് യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയത്‌.
ഇതോടെ രാജ്യത്തേക്കുള്ള യാത്രക്കാരിൽ കാനഡേയിൻ പൗരന്മാരോ, സ്ഥിരതാമസത്തിന് അനുമതിയുള്ളവർക്കോ, നയതന്ത്രഞ്ജർ, എയർ ക്രൂ, അമേരിക്കൻ പൗരന്മാർ തുടങ്ങിയവർക്ക് മാത്രമായിരിക്കും പ്രവേശനം.

കൂടാതെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരെയും കാനഡയിലേക്ക് ഫ്‌ളൈറ്റ് കയറാൻ അനുവദിക്കില്ലെന്നും കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ യാത്രക്കാരുടെയും അടിസ്ഥാന ആരോഗ്യ വിലയിരുത്തൽ പൂർത്തിയാക്കാൻ എയർ ഓപ്പറേറ്റർമാർ ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

COVID-19 ന്റെ വ്യാപനം തടയാൻ കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) വിമാനത്താവളങ്ങളിലും മറ്റ് എല്ലാ എൻട്രി പോയിന്റുകളിലും സ്‌ക്രീനിങ് നടപടികൾ എന്നിവ ശക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP