Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ വിദ്യാർത്ഥികളടക്കം 90, 000 ത്തോളം തൊഴിലാളികൾക്ക് പിആർ നല്കാനൊരുങ്ങി കാനഡ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന നല്കുന്നവർക്ക് ആനുകൂല്യം ഉറപ്പ്

വിദേശ വിദ്യാർത്ഥികളടക്കം 90, 000 ത്തോളം തൊഴിലാളികൾക്ക് പിആർ നല്കാനൊരുങ്ങി കാനഡ; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന നല്കുന്നവർക്ക് ആനുകൂല്യം ഉറപ്പ്

സ്വന്തം ലേഖകൻ

കാനഡയുടെ സമ്പദ്വ്യവസ്ഥയിൽ സജീവമായി സംഭാവന ചെയ്യുന്ന 90,000 ത്തിലധികം അവശ്യ തൊഴിലാളികൾക്കും വിദേശ സ്റ്റുഡന്റ് വിസയിലുള്ളവർക്കും സ്ഥിരമായ താമസത്തിനുള്ള അനുമതി നല്കാനൊരുങ്ങുകയാണ് കാനഡ.രാജ്യാന്തര യാത്രകളും, വിദേശത്തു നിന്നുള്ള കുടിയേറ്റവും കുറഞ്ഞ സാഹചര്യത്തിലാണ് കാനഡ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ആരോഗ്യമേഖല ഉൾപ്പെടെ, വിവിധ തൊഴിൽമേഖലകളിൽ ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള താൽക്കാലിക വിസക്കാർക്ക് പെർമനന്റ് റെസിഡൻസി നൽകാനാണ് തീരുമാനം. കൊറോണായ്‌ക്കെതിരെ പൊരാടിയവർക്കും ആനുകൂല്യം ലഭ്യമാകും. താൽക്കാലിക തൊഴിലാളികൾക്കും ഇതിനകം കാനഡയിലുള്ള അന്തർദ്ദേശീയ ബിരുദധാരികൾക്കും ഇതോടെ പിആർ ലഭിക്കും.

അവശ്യമേഖല എന്ന് വിലയിരുത്തിയിട്ടുള്ള നിരവധി തൊഴിൽ മേഖലകൾ ഇതിന്റെ പരിധിയിൽ വരുന്നുണ്ട്. ഗ്രോസറി സ്റ്റോറുകളിലെ കാഷ്യർമാർ, ഷെൽഫുകൾ നിറയ്ക്കുന്നവർ, ട്രക്ക് ഡ്രൈവർമാർ, കാർഷിക ജോലികൾ ചെയ്യുന്നവർ തുടങ്ങിയവരെയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.കഴിഞ്ഞ നാലു വർഷത്തിനിടെ ബിരുദപഠനം പൂർത്തിയാക്കിയ രാജ്യാന്തര വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കനേഡിയൻ കുടിയേറ്റകാര്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന 20,000 പേർക്കും, മറ്റ് അവശ്യമേഖലകളിൽ ജോലി ചെയ്യുന്ന 30,000 പേർക്കും, കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ 40,000 പേർക്കുമാണ് പെർമനന്റ് റെസിഡൻസി നൽകുന്നത്.മെയ്‌ ആറു മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വരും.

ഈ വർഷം നാലു ലക്ഷം കുടിയേറ്റക്കാരെ പുതിയതായി സ്വീകരിക്കാനാണ് കാനഡ ലക്ഷ്യമിടുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി മാർക്കോ മെൻഡിസിനോ പറഞ്ഞു.അതിർത്തികൾ അടഞ്ഞുകിടന്നതുമൂലം കഴിഞ്ഞ വർഷം കുടിയേറ്റത്തിലുണ്ടായ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്.

താൽക്കാലിക കുടിയേറ്റക്കാർ രാജ്യത്തിന് നൽകുന്ന സംഭാവനകൾ മനസിലാക്കാൻ മഹാമാരിക്കാലം സഹായിച്ചു എന്ന് മാർക്കോ മെൻഡിസിനോ അഭിപ്രായപ്പെട്ടു.കൊറോണവൈറസ് പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നൂറുകണക്കിന് പേരുടെ പൗരത്വ അപേക്ഷകൾ അതിവേഗം പരിഗണിക്കുമെന്ന് ഫ്രാൻസ് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP