Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും; ജൂൺ 1 മുതൽ പൊതുസ്ഥലങ്ങളിലെ വിനോദസഞ്ചാരത്തിന് 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനം

ആൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും; ജൂൺ 1 മുതൽ പൊതുസ്ഥലങ്ങളിലെ വിനോദസഞ്ചാരത്തിന് 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

ൽബർട്ടയിലെ മലനിരകളിൽ ക്യാമ്പിങിന് പോകുന്നവർക്ക് ഇനി പോക്കറ്റ് കാലിയാകും. ജൂൺ 1 മുതൽ ആൽബർട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ മലനിരകളിൽ ക്യാമ്പിങിനും സർഫിങിനും ഒക്കെയായി എത്തുന്നവരിൽ നിന്നും 30 ഡോളർ ഫീസ് ഈടാക്കാൻ തീരുമാനം. പുതിയ ക്യാമ്പിങ് ഫീസ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചു,

മൂന്ന് ദിവസത്തെ പാസ് ഉൾപ്പെടെ മുതിർന്നവർക്ക് മൂന്ന് ദിവസത്തെ പാസിന് 20 ഡോളർ അല്ലെങ്കിൽ പ്രതിവർഷം ഒരാൾക്ക് 30 ഡോളർ വില ഈടാക്കും. ഇത് സംബന്ധിച്ച ബിൽ സർ്ക്കാർ പാസാക്കി.പബ്ലിക് ലാന്റ് അമെന്റ്‌മെന്റ് ആക്ട് അനുസരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുക. ഈ നിയമം അനുസരിച്ച് പൊതുസ്ഥലങ്ങളിൽ വിനോദത്തിനായി ഫീസ് ശേഖരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഈ തുക അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും,സംരക്ഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പാരിസ്ഥിതിക, മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനും ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP