Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീബസ് ജീവനക്കാരുടെ സമരം ആറാം ദിവസത്തേക്ക്; ഇന്ന് പതിനാലോളം സീബസ് കപ്പലുകൾ സർവ്വീസ് റദ്ദാക്കും; വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടുള്ള സമരത്തിൽ വലഞ്ഞ് യാത്രക്കാർ

സീബസ് ജീവനക്കാരുടെ സമരം ആറാം ദിവസത്തേക്ക്; ഇന്ന് പതിനാലോളം സീബസ് കപ്പലുകൾ സർവ്വീസ് റദ്ദാക്കും; വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടുള്ള സമരത്തിൽ വലഞ്ഞ് യാത്രക്കാർ

സ്വന്തം ലേഖകൻ

സീ ബസ് ജീവനക്കാർ നടത്തുന്ന വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടുള്ള സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ വലയുന്നത് യാത്രക്കാർ. ഇന്ന് ഇന്ന് പതിനാലോളം സീബസ് കപ്പലുകൾ സർവ്വീസ് റദ്ദാക്കുമെന്നാണ് ട്രാൻസ് ലിങ്ക് അറിയിച്ചിരിക്കുന്നത്.

യുണിഫോർ അംഗങ്ങളും കോസ്റ്റ് മൗണ്ടൻ ബസ് കമ്പനിയും തമ്മിൽ നടത്തിയ അവസാന വട്ട ചർച്ചകളും പരാജയപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് ഇന്നത്തെ സർവ്വീസ് റദ്ദാക്കലുകൾ അറിയിച്ചത്.ബുധനാഴ്ച ആസൂത്രണം ചെയ്ത എല്ലാ റദ്ദാക്കലുകളും രാവിലെ 7:10 നും രാവിലെ 9:25 നും അല്ലെങ്കിൽ വൈകുന്നേരം 4:10 നും 7:45 നും ഇടയിലുള്ള തിരക്കേറിയ സമയങ്ങളിലാണ്.

നോർത്ത് വാൻകൂവറിനും ഡൗൺടൗൺ വാൻകൂവറിനുമിടയിലുള്ള മൂന്ന് സീബസ് റൗണ്ട് ട്രിപ്പുകൾ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റദ്ദാക്കിയിരുന്നു. വെള്ളിയാഴ്‌ച്ച മുതൽ ആരംഭിച്ച തൊഴിലാളികളുടെ പണിമുടക്ക് മൂലം ഡസൻ കണക്കിന് സർവ്വീസുകളാണ് ദിവസം തോറും റദ്ദാക്കുന്നത്. യാത്രക്കാർക്് സർവ്വീസുകളുടെ റദ്ദാക്കലുകൾ മൂലം ഏറെ കഷ്ടതകളാണ് നേരിടേണ്ടിവരുന്നതും.ജീവനക്കാരുടെ സംഘടനയായ യൂണിഫോർ ആണ് സമരത്തിന് നേതൃത്വം നല്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP