Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി ആർ ഉള്ളവർക്ക് സിറ്റിസൺഷിപ്പ് നേടാൻ ഇനി മൂന്നു വർഷം മതി; ഇമിഗ്രേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുമായി കാനഡ; ഒക്ടോബർ 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

പി ആർ ഉള്ളവർക്ക് സിറ്റിസൺഷിപ്പ് നേടാൻ ഇനി മൂന്നു വർഷം മതി; ഇമിഗ്രേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുമായി കാനഡ;  ഒക്ടോബർ 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ടൊറന്റോ: കുടിയേറ്റക്കാരെ കൂടുതൽ ആകർഷിച്ചുകൊണ്ടുള്ള പദ്ധതികളുമായി കാനഡ. കനേഡിയൻ സിറ്റിസൺഷിപ്പ് നിയമങ്ങളിൽ കൂടുതൽ ഇളവു വരുത്തിക്കൊണ്ടാണ് ഇമിഗ്രേഷൻ മന്ത്രി അഹമ്മദ് ഹുസൈൻ പ്രഖ്യാപനം നടത്തിയത്. പിആർ ലഭിച്ചിട്ടുള്ളവർക്ക് ഇനി സിറ്റിസൺ നേടാൻ മൂന്നു വർഷം രാജ്യത്ത് താമസിച്ചാൽ മതിയാകുമെന്നതാണ് ഇളവുകളിൽ പ്രധാനമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കൂടാതെ 55 വയസിനു മേൽ പ്രായമുള്ളവർക്ക് സിറ്റിസൺഷിപ്പ് നേടാൻ ലാംഗ്വേജ്, നോളജ് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 11 മുതൽ പുതിയ സിറ്റിസൺഷിപ്പ് നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ഭേദഗതി വരുത്തിയ സിറ്റിസൺഷിപ്പ് നിയമങ്ങൾ പ്രഖ്യാപിച്ചതോടെ കാനഡയിലേക്ക് കുടിയേറാനും കനേഡിയൻ സിറ്റിസൺഷിപ്പ് ലഭിക്കാനും കൂടുതൽ എളുപ്പമായതായാണ് വിലയിരുത്തപ്പെടുന്നത്. സിറ്റിസൺഷിപ്പ്, ലാംഗ്വേജ് നിയമങ്ങളിൽ ഇളവു പ്രഖ്യാപിച്ചത് പുതുതായി കാനഡയിലേക്ക് കുടിയേറുന്നവർക്കും നിലവിൽ സിറ്റിസൺഷിപ്പ് പ്രതീക്ഷിച്ച് കാനഡയിൽ താമസിക്കുന്നവർക്കും ഏറെ ഗുണകരമാണ്.

പെർമനന്റ് റെസിഡൻസ് നേടിയവർക്ക് ഇനി മുതൽ കാനഡയിൽ ഉണ്ടായിരിക്കേണ്ട കാലാവധി കുറച്ചതാണ് പ്രധാന മാറ്റം. സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്ന വ്യക്തിയുടെ കാനഡയിലുള്ള ഫിസിക്കൽ പ്രസൻസ് (physical presence) അഞ്ചു വർഷത്തിൽ മൂന്നു വർഷമായി ചുരുക്കി. കൂടാതെ പെർമനന്റ് റെസിഡൻസ് കിട്ടുന്നതിന് മുമ്പ് കാനഡയിൽ ചെലവഴിച്ച സമയത്തിന്റെ ഒരു ഭാഗം റെസിഡൻസിക്കായി പരിഗണിക്കുകയും ചെയ്യും. ഇത് വിദ്യാർത്ഥികൾക്കും ടെമ്പററി വർക്കർമാർക്കും ഗുണകരമാകും.

ലാംഗ്വേജ്, നോളജ് ടെസ്റ്റിനായി പരിഗണിക്കുന്ന പ്രായപരിധിയിലും ഭേദഗതി വരുത്തിയാണ് പുതിയ സിറ്റിസൺഷിപ്പ് നിയമം പാസാക്കിയിരിക്കുന്നത്. ലാംഗ്വേജ്, നോളജ് ടെസ്റ്റ് പതിനെട്ടു മുതൽ 54 വരെ പ്രായമുള്ളവർക്കാണ് ബാധകമാകുക. 55 വയസിനു മുകളിലുള്ളവർക്ക് സിറ്റിസൺഷിപ്പിനായി ലാംഗ്വേജ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 14 മുതൽ 64 വരെയായിരുന്നു.

മൂന്നു വർഷം മുമ്പ് വിസാ നിരക്കുകളിൽ കുത്തനെ വർധന ഉണ്ടായതിനെ തുടർന്ന് കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കനത്ത ഇടിവു നേരിട്ടിരുന്നു. 2014-15 കാലഘട്ടത്തിൽ 100 ഡോളർ ആയിരുന്ന പ്രോസസിങ് ഫീസ് 530 ഡോളറായി ഉയർന്നതോടെ സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് നേരിടുകയായിരുന്നു. കൂടാതെ മറ്റൊരു 100 ഡോളർ റൈറ്റ് ഓഫ് സിറ്റിസൺഷിപ്പ് എന്ന പേരിൽ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP