Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിപ്പൻഡന്റായി കൊണ്ടുവരുന്ന കുട്ടികളുടെ പ്രായപരിധി 19 ആക്കും; സഹോദരങ്ങൾ കാനഡയിൽ ഉണ്ടെങ്കിൽ എക്സ്‌പ്രസ് എൻട്രിയിൽ അധിക പോയിന്റ്; കനേഡിയൻ ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തുന്നുമെന്നു പ്രതീക്ഷിക്കുന്ന കാതലായ മാറ്റങ്ങൾ...

ഡിപ്പൻഡന്റായി കൊണ്ടുവരുന്ന കുട്ടികളുടെ പ്രായപരിധി 19 ആക്കും; സഹോദരങ്ങൾ കാനഡയിൽ ഉണ്ടെങ്കിൽ എക്സ്‌പ്രസ് എൻട്രിയിൽ അധിക പോയിന്റ്; കനേഡിയൻ ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തുന്നുമെന്നു പ്രതീക്ഷിക്കുന്ന കാതലായ മാറ്റങ്ങൾ...

ടൊറന്റോ: കാനഡയിലേക്ക് ഡിപ്പൻഡന്റായി കൊണ്ടുവരുന്ന കുട്ടികളുടെ  പ്രായപരിധി 22-ൽ നിന്നും 19 ആക്കുക, എക്സ്‌പ്രസ് എൻട്രി അപേക്ഷാ സംവിധാനത്തിന് കീഴിലുള്ള അപേക്ഷകർക്ക് കാനഡയിൽ സഹോദരങ്ങൾ ഉണ്ടെങ്കിൽ അധിക പോയിന്റ് നൽകുക തുടങ്ങിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കാനഡ ഇമിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നു. മൂന്നു ലക്ഷത്തിലധികം കുടിയേറ്റക്കാരെ ഈ വർഷം കാനഡയിലേക്ക് കൊണ്ടു വരുമെന്നുള്ള ഇമിഗ്രേഷൻ മന്ത്രി ജോൺ മക്കല്ലം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്.

ഫാമിലി ക്ലാസിനു കീഴിൽ ഇവിടെയ്ക്ക് കൊണ്ടുവരുന്നവരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 17 ശതമാനം വർധനയും വരുത്തിയിട്ടുണ്ട്. എന്നാൽ ഇക്കണോമിക് ക്ലാസിനു കീഴിലുള്ള ഇമിഗ്രേഷനിൽ 11 ശതമാനം കുറവാണ് ഉണ്ടായിട്ടുണ്ട്.

ഈ വർഷം കനേഡിയൻ എമിഗ്രേഷൻ നിയമത്തിൽ വരുത്തുമെന്നു കരുതുന്ന മാറ്റങ്ങൾ ഇവയൊക്കെയാണ്...

1. എക്സ്‌പ്രസ് എൻട്രി സംവിധാനത്തിനു കീഴിൽ അപേക്ഷ നൽകിയിട്ടുള്ളവർക്ക് സഹോദരങ്ങൾ കാനഡയിൽ ഉണ്ടെങ്കിൽ എക്‌സ്ട്രാ പോയിന്റ് നൽകും.

2. കാനഡയിലേക്ക് ഡിപ്പൻഡന്റായി കൊണ്ടുവരുന്ന കുട്ടികളുടെ പ്രായപരിധി 22-ൽ നിന്ന് 19 ആക്കും. ഇതുമൂലം കൂടുതൽ കനേഡിയൻസിനും പിആറുകാർക്കും അവരുടെ കുട്ടികളെ കാനഡയിലേക്ക് കൊണ്ടുവരാൻ അവസരമൊരുങ്ങും.

3. കാനഡയിലെത്തുന്ന സ്‌പോൺസേർഡ് പങ്കാളിയുടെ രണ്ടു വർഷത്തെ കണ്ടീഷൻ ഒഴിവാക്കും. സ്‌പോൺസേർഡ് പങ്കാളിക്ക് പിആർ ലഭിച്ചു കഴിഞ്ഞാൽ രണ്ടു വർഷത്തിനുള്ളിൽ വിവാഹം കഴിച്ചിരിക്കണമെന്നതായിരുന്നു വ്യവസ്ഥ.

4. വിദേശത്തു നിന്ന് കെയർ ഗിവർമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള നിയമങ്ങളിൽ മാറ്റം വരുത്തും. ഇതിലൂടെ കാനഡക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വിദേശത്തു നിന്നും കെയർ ഗിവർമാരെ റിക്രൂട്ട് ചെയ്യുമ്പോൾ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കും. കൂടാതെ കെയർ ഗിവർമാർക്ക് എംപ്ലോയർമാരിൽ നിന്നുള്ള ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകാനും പുതിയ നിയമം സഹായിക്കും. മാത്രമല്ല കെയർഗിവർമാർക്കുള്ള ലേബർ മാർക്കറ്റ്  ഇംപാക്ട് അസസ്‌മെന്റ് ഫീസായ 1000 ഡോളർ റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്.

5. വിദേശ വിദ്യാർത്ഥികൾക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി എക്‌സ്പീരിയൻ ക്ലാസ് പ്രോഗാം ഓഫ് കാനഡയിലും മാറ്റങ്ങൾ വരുത്തും.

6. വിദേശ വിദ്യാർത്ഥികൾക്കും ടെമ്പററി റെസിഡൻസിനും കനേഡിയൻ പൗരത്വം നേടുന്നതിന് കാനഡയിൽ താമസിക്കേണ്ട കാലയളവിനും ഇളവ് അനുവദിക്കും.

7. കാനഡ സന്ദർശിക്കാൻ വിസ  ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ-ടിഎ) ഏർപ്പെടുത്തും. കാനഡയിലേക്ക് വിമാന മാർഗം വരുന്നവർക്കാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP