Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ആർ ലഭിക്കാനായി രാജ്യത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശികൾക്കും ബയോമെട്രിക് പരിശോധന നിർബന്ധം; പുതിയതായി തുടങ്ങിയത് 58ബയോമെട്രിക് സർവീസ് പോയിന്റുകൾ; ഇനി ടെമ്പററി പെർമിനന്റ് വിസ അപേക്ഷാ നടപടികൾ എളുപ്പമാകും

പി ആർ ലഭിക്കാനായി രാജ്യത്ത് നിന്ന് അപേക്ഷിക്കുന്ന വിദേശികൾക്കും ബയോമെട്രിക് പരിശോധന നിർബന്ധം; പുതിയതായി തുടങ്ങിയത് 58ബയോമെട്രിക് സർവീസ് പോയിന്റുകൾ; ഇനി ടെമ്പററി പെർമിനന്റ് വിസ അപേക്ഷാ നടപടികൾ എളുപ്പമാകും

സ്വന്തം ലേഖകൻ

രാജ്യത്തിനകത്ത് ഉള്ള വിദേശികൾക്കും പി ആറിനായി അപേക്ഷിക്കുമ്പോൾ ബയോമെട്രിക്ക് പരിശോധന നിർബന്ധമാക്കി. മുമ്പ് കാനഡയ്ക്ക് പുറത്ത് നിന്നും പിആറിനായി അപേക്ഷിക്കുന്നവർ മാത്രം അവരുടെ ഫിംഗർപ്രിന്റുകളും ഫോട്ടോയും സമർപ്പിക്കണമെന്ന നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ നിലവിൽ കാനഡയ്ക്ക് അകത്ത് നിന്നും പിആറിനായി അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാക്കിയിരിക്കുകയാണ്.

വർക്ക് പെർമിറ്റ്( ഇൻക്ലൂഡിങ് എക്സ്റ്റൻഷൻസ്), സ്റ്റഡി പെർമിറ്റ്(ഇൻക്ലൂഡിങ് എക്സ്റ്റൻഷൻസ്), വിസിറ്റർ വിസ(ഇൻക്ലൂഡിങ് എക്സ്റ്റൻഷൻസ്) , പെർമനന്റ് റെസിഡൻസ് എന്നിവയ്ക്കായി കാനഡയ്ക്ക് അകത്ത് നിന്നും അപേക്ഷിക്കുന്നവർക്കെല്ലാം ഇത് ബാധകമാക്കിയിട്ടുണ്ട്. കാനഡയിലെ ഒരു പെർമിറ്റ് അല്ലെങ്കിൽ വിസ നീട്ടാനായി അപേക്ഷിക്കുന്നവർക്കും ബയോമെട്രിക് നിർബന്ധമാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ നടപടിക്രമങ്ങൾ എളുപ്പത്തിൽ നടത്താനായി ബയോമെട്രിക് സർവീസ് സെന്ററുകൾ കൂടുതലായി രാജ്യമാകമാനം തുറന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇതിനായി 58 പുതിയ ബയോമെട്രിക് സർവീസ് പോയിന്റുകളാണ് തുറന്നിരിക്കുന്നത്.

സാധുതയില്ലാത്ത ബയോമെട്രിക് ഉള്ളവരും ഇത്പ്രകാരം പുതിയ ബയോമെട്രിക് പരിശോധനകൾക്ക് വിധേയമാകണം. തങ്ങളുടെ ബയോമെട്രികിന്റെ സാധുത നഷ്ടപ്പെട്ടുവോയെന്ന പരിശോധന ഇതിന്റെ പരിധിയിൽ വരുന്നവർ നടത്തേണ്ടതുണ്ട്. ബയോമെട്രിക് പരിശോധനകൾക്കായി പുതുതായി ഏർപ്പെടുത്തിയ 58 സർവീസ് സെന്ററുകളുടെ ലിസ്റ്റ് ഐആർസിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP