Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ക്രിസ്മസ് ആഘോഷിച്ചു

കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ക്രിസ്മസ് ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

വാൻകൂവർ: കേരളകൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ (KCABC) 2020 ലെ ക്രിസ്മസ് ആഘോഷപരിപാടികൾ ഡിസംബർ പതിനെട്ടാം തീയതി വെള്ളിയാഴ്ച 8 മണിക്ക് KCABC Facebook Live ലൂടെ നടത്തി. Al Rufian Entertainment Channel & Cochin Tarang Beats Orchestra എന്നിവർ ചേർന്നൊരുക്കിയ ഗാനസധ്യയിൽ വൈക്കം വിജയലക്ഷ്മി, നിഖിൽ മാത്യു, Al Rufian എന്നീ പ്രശസ്തരായ പിന്നണിഗായകർ പങ്കെടുത്തു.

Team Canadian Tales ഒരുക്കിയ സിനിമാറ്റിക് ഡാൻസ്, Pseutopia Music Band, USA അവതരിപ്പിച്ച ക്രിസ്മസ് ഗാനം എന്നിവയും ഉണ്ടായിരുന്നു.

ആസ്വാദ്യകരമായ ഈഗാനസന്ധ്യയിലും കലാപരിപാടികളിലും കാനഡയിൽ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും അനേകായിരങ്ങൾ ഫേസ്‌ബുക്ക് ലൈവിലൂടെ പരിപാടികൾ വീക്ഷിച്ചു.

ഈവർഷം 14 പേർ അടങ്ങിയ കെ.സി.എ.ബി.സി ബോർഡ് കോവിഡ് 19 മഹാമാരിയുടെ ്രപതിസന്ധിഘട്ടത്തിലും അനേകംപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കിയതായി ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി സത്യമൂർത്തി സ്വാഗതം അറിയിച്ചു. പ്രസിഡന്റ് രാജശ്രീ നായർ നന്ദി അറിയിച്ചു. സ്നേഹ ഫിലിപ്പ്, ഐശര്യ അജയ് എന്നിവർ അവതാരകർ ആയിരുന്നു.

ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP