Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കാൽഗറി & വാൻകൂവർ സെന്റ് തോമസ് മാർതോമ ഇടവകകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം

കാൽഗറി & വാൻകൂവർ സെന്റ് തോമസ് മാർതോമ ഇടവകകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം

ജോയിച്ചൻ പുതുക്കുളം

കാൽഗറി & വാൻകൂവർ സെന്റ് തോമസ് മാർതോമ ഇടവകകളുടെ സംയോജിപ്പിച്ചു നടത്തുന്ന വെർച്വൽ ക്രിസ്മസ് കരോൾ സർവീസ് 2020 ഡിസംബർ 23 ബുധനാഴ്ച വൈകുന്നേരം 7.30 (MST), 6.30 (PST) മുതൽ സൂം വഴി നടത്തപ്പെടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ യുട്യൂബ് ചാനൽ വഴിയും, രണ്ടു പള്ളികളുടെയും ഫേസ്‌ബുക് പേജുകൾ വഴിയും കാണാവുന്നതാണ്.

രണ്ടു ഇടവകകളുടേയും വികാരി റെവ. സന്തോഷ് മാത്യു അധ്യക്ഷത്വം വഹിക്കുകയും, ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യുന്നതായിരിക്കും. കാൽഗറി & വാൻകൂവർ ഇടവക കൊയർ മെംബേഴ്സ് നേതൃത്വം നൽകുന്ന കരോൾ സംഗീത വിരുന്നും, സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്പെഷ്യൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും, സാന്നിധ്യവും സാദരം ക്ഷണിച്ചുകൊള്ളുന്നു. കാൽഗറി മാർ തോമ പള്ളി യൂട്യൂബ് ചാനൽ ലിങ്ക്:
https://www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q

ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP