Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമന്വയ കാനഡ ഒരുക്കുന്ന കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളാകുന്നവർക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ

സമന്വയ കാനഡ ഒരുക്കുന്ന കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരം; വിജയികളാകുന്നവർക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ

സ്വന്തം ലേഖകൻ

ടെറോന്റോ: സമന്വയ കാനഡ ഒരുക്കുന്ന തെരഞ്ഞെടുപ്പ് പ്രവചനമൽസരത്തിൽ പങ്കാളികളാകൂ. വിജയികളെ കാത്തിരിക്കുന്നത് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ. പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തിൽ ഒന്നാംസ്ഥാനം നേടുന്നയാൾക്ക് 50000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയും. മുന്നണികൾ നേടുന്ന സീറ്റുകൾ മുൻകൂട്ടി പ്രവചിക്കുന്ന അഞ്ച് പേർക്ക് 10000 രൂപ വീതം സമ്മാനം. ഏപ്രിൽ 15 ഇന്ത്യൻസമയം രാത്രി 12ന് മത്സരം അവസാനിക്കും.

മത്സര നിയമാവലി
• സമന്വയയുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
• ഒരു വ്യക്തി ഒന്നിലധികം തവണ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. ഇത്തരത്തിൽ പങ്കെടുക്കുന്നവരെ അയോഗ്യരായി കണക്കാക്കും.
• സമന്വയുടെ സെൻട്രൽ കമ്മറ്റിക്കായിരിക്കും മത്സരത്തിന്റെ പൂർണ നിയന്ത്രണം. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
• സങ്കേതിക കാരണങ്ങളാൽ മത്സരം പിൻവലിക്കേണ്ടി വരികയാണെങ്കിൽ അതിനുള്ള അധികാരം സമന്വയ സെൻട്രൽ കമ്മറ്റിയിൽ നിക്ഷിപ്തമാണ്.
• ഒന്നിൽ കൂടുതൽ പേര് ശരിയുത്തരം നൽകിയാൽ വിജയിയെ നറുക്കെടുപ്പു വഴി തെരഞ്ഞെടുക്കും
• വിജയികൾ പേരും മേൽവിലാസവും രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കേണ്ടതാണ്.
• സമന്വയ സെൻട്രൽ, യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.
• മത്സരം സംബന്ധിച്ച എല്ലാ നിയമപരമായ വ്യവഹാരങ്ങളും ടൊറന്റോ [കാനഡ] പരിധിക്കുള്ളിലായിരിക്കും
• സാങ്കേതികപ്പിഴവ് മൂലം ലഭിക്കാത്ത എൻട്രികൾക്ക് സമന്വയ ഉത്തരവാദി അല്ല.
• പ്രവചനമത്സരം സംബന്ധിച്ച എല്ലാ അറിയിപ്പുകളും സമന്വയയുടെ വെബ്‌സൈറ്റിലാകും ആധികാരികമായി പ്രസിദ്ധീകരിക്കുക.
മത്സരത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://www.samanwaya.ca/

Facebook Page Link...https://m.facebook.com/story.php?story_fbid=1080804902411378&id=535205686971305

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP