Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എഡ്മൺന്റെനെ അമ്പരപ്പിച്ച ജനപ്രവാഹം; പതിനായിരത്തിലധികം ഡോളർ സമാഹരിച്ചു കൊണ്ട് മലയാളീ സംഘടനകൾ ഒരുക്കിയ റിബിൽഡ് കേരള ശ്രദ്ധയമായതിങ്ങനെ

എഡ്മൺന്റെനെ അമ്പരപ്പിച്ച ജനപ്രവാഹം; പതിനായിരത്തിലധികം ഡോളർ സമാഹരിച്ചു കൊണ്ട് മലയാളീ സംഘടനകൾ ഒരുക്കിയ റിബിൽഡ് കേരള ശ്രദ്ധയമായതിങ്ങനെ

പി വി ബൈജു

എഡ്മൺന്റെൻ: എഡ്മൺറ്റണിലെമലയാളീ സംഘടനകളും, സാമൂഹിക കൂട്ടായ്മകളും ഒരുമിച്ചു ചേർന്ന്, നെറ്റ്‌വർക്ക് ഓഫ് എഡ്മൺടാൻ മലയാളീഅസ്സോസിയേഷൻസ്ആൻ ഡ്കമ്മ്യൂണിറ്റീസിന്റെ (നേമ) പേരിൽ നടത്തിയ റിബിൽഡ് കേരള, ജനപങ്കാളിത്തം കൊണ്ടും, പരിപാടിയുടെ ഗുണമേന്മയും നടത്തിപ്പിലെ മികവും കൊണ്ടും ചരിത്ര പ്രാധാന്യമുള്ളതായി. നവമ്പർ മൂന്നിന് സൗത്ത്‌പോയിന്റ്കമ്മൂണിറ്റിഹാളിൽ വെച്ച് നടന്ന പരിപാടിയിൽ തൊള്ളായിരത്തിലധികം ആളുകൾ വന്നുചേർന്നു.

കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള ഉത്ഘാടന നൃത്തത്തോടെ കൃത്യ സമയത്തു തന്നെ തുടങ്ങിയ കലാസന്ധ്യ മുൻ നിശ്ചയിച്ച പ്രകാരം, വ്യത്യസ്ത കലാപരിപാടകളോടെ കാണികളെ മുഴുവൻ അവസാനസമയം വരെ പിടിച്ചിരുത്തി. പെരിയാർതീരം കൂട്ടായ്മനാട്ടിലെ പ്രളയം സ്‌കിറ്റിലൂടെഅവതരിപ്പിച്ചപ്പോൾ, പ്രളയത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ നൃത്തത്തിലൂടെയാണ് ബെൽവേഡറെകമ്മൂണിറ്റി തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചത്. എഡ്മൺടൻ മുസ്ലിംകമ്മൂണിറ്റി മനോഹരമായ ഒപ്പന ഒരുക്കിയപ്പോൾ, മറ്റു പല കമ്മൂണിറ്റികളുംഫ്രീ സ്‌റ്റൈൽ ഡ്യൂയറ്റും, ഫൂഷൻ ഡാൻസും, ഡാൻസ് പാട്ടു മിക്‌സും മറ്റും അടങ്ങിയ മനം മയക്കുന്ന നൃത്ത രൂപങ്ങളുമായി പ്രക്ഷകരുടെ മനം കീഴടക്കി. എഡ്മിന്റണിലെ ചെണ്ടമേളം ഗ്രൂപ്പുകളായ നാദം കലാസമിതിയും, തുടിയും മത്സരിച്ചു ചെണ്ടകൊട്ടിക്കയറിയപ്പോൾ വേദി ഒന്നാകെ കുറച്ചുനേരം നാട്ടിലെ ഉത്സവപ്പറമ്പായി മാറി.

പ്രേക്ഷകരുടെ ആർപ്പുവിളികളും, നീണ്ട കരഘോഷവും ജനങളുടെ ആസ്വാദനത്തിന്റെ നേര്‌സാക്ഷ്യങ്ങൾയിരുന്നു. നാട്ടിലെ പ്രളയത്തെ സഹായിക്കാനായി നടത്തിയ പരിപാടിയിൽ എഡ്മൺറ്റണിലെഇറ്റാലിയൻ കമ്മൂണിറ്റി തങ്ങളുടെ ഡാൻസുമായി എത്തി, അതുപോലെ തമിഴ് കമ്മൂണിറ്റിയും തങ്ങളുടെ ന്രത്തചുവടുകളുമായിവേദിയിലെത്തി. വേദിയെയാകെ ഹരം കൊള്ളിച്ചു പഞ്ചാബി കമ്മൂണിറ്റി തങ്ങളുടെ ബംഗ്റഡാൻസും അവതരിപ്പിച്ചു. എഡ്മൺറ്റണിലെകലാകാരന്മാർ അവതരിപ്പിച്ച മിമിക്രി ചിരിയുടെ അലയൊലികൾ തീർത്തു. പരിപാടിയിലെ അവസാന ഇനം എഡ്മൺറ്റണിലെ സംഗീത കലാകാരന്മാർ ലൈവ്ഓർകെസ്ട്രയിൽ തീർത്തചെയിൻ സോങ് ആയിരുന്നു.

അവസാന കൊട്ടിക്കലാശം വരെ കാത്തിരുന്ന ഭൂരിഭാഗം കാണികളും, തങ്ങളുടെ കസേരകളിൽ നിന്നും ഇറങ്ങി ഹിറ്റ് ഗാനങ്ങൾക്കൊപ്പം ആടാനും പാടാനും തുടങ്ങിയിരുന്നു. അത്യന്ധം ആവേശം മൂന്നുമണിക്കൂർ കാത്തുസൂക്ഷിച്ച പരിപാടിയുടെ എംസിമാരായിരുന്നത്അ ജയകൃഷ്ണനും, മഞ്ജു സാംസണും ആയിരുന്നു. പരിപാടിക്കിടയിൽ ഇരുപത്തഞ്ചു ഡോളർ മുതൽ ഇരുന്നൂറു ഡോളർ വരെ വില വരുന്ന ഡോർ പ്രൈസുകൾ പല തവണയായി സമ്മാനമായി നൽകുകയുണ്ടായി.

കാനഡ സർക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്ര പ്രകൃതി വിഭവ വകുപ്പ് മന്ത്രീയുംഎഡ്മന്റോൺ എംപിയും ആയ അമര്ജിത്സോഹിപരിപാടിയിൽ പങ്കെടുത്തു ആശ0കൾ അറിയിച്ചു. ആൽബെർട്ടസർക്കാരിനെ പ്രതിനിധീകരിച്ചു എംൽഎഡെന്നിസ് വൂൾറാഡ്പരിപാടിയുടെ തുടക്കത്തിൽതന്നെ സംസാരിച്ചു. എഡ്മിന്റണിലെമലയാളികൾ ഏറെ ആവേശത്തോടെയാണ് മേയർ ഡോൺ ഐവിസന്റെ പ്രസംഗം ശ്രവിച്ചത്.

എഡ്മിന്റണിലെമലയാളികളെക്കുറിച്ചുള്ളലഘുവിവരണവും, ഭാവിയിൽ ഇവിടത്തെ മലയാളീസമൂഹത്തിനാവശ്യാമായകാര്യങ്ങൾ പ്രതിപാദിച്ച ഒരു നിവേദനവും മേയറിനു കൈമാറിയിരുന്നു.സിറ്റിയുടെ ലൈബ്രറികളിൽ മലയാള പുസ്തകം ല്യഭമാക്കുക, മലയാളികൾക്ക് ഒരുമിച്ചു കൂടാനുള്ള സ്ഥലം ല്യഭമാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. അദ്ദേഹം അത് അനുഭാവപൂർവം പരിഗണിക്കുകയും തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുതരിയ്കയും ചെയ്തു.

വ്യത്യസ്ത സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട കാലസന്ധ്യ മറ്റു ചെലവുകളെല്ലാം കുറച്ചു നടത്തി പരമാവധി തുക പ്രളയ ദുരിതാശ്വത്തിനു സമാഹരിക്കാനാണ് ശ്രമിച്ചത്. ഓരോ കമ്മൂണിറ്റി ഗ്രൂപ്പും സ്വന്തം ചെലവിലാണ് പരിപാടികൾ അവതരിപ്പിച്ചത്. വേൾഡ്ഫിനാൻഷ്യൽ ഗ്രൂപ് ആയിരുന്നു പരിപാടിയുടെ ടൈറ്റിൽ സ്‌പോൺസർ. എൻട്രെസ്‌റ് ഗ്രൂപ്പും, ഡ്യൂറാബിൽട്വിൻഡോസ്ആൻഡ്ഡോർസ്, ഓൾ വെസ്റ്റ് ഗ്ലാസും ആയിരുന്നു പ്ലാറ്റിനംസ്പോൺസർമാർ. എഡ്മൺടാൻകാർട്.സിഎ, ഡെസ്ജാർഡിൻസ്ഇൻഷുറൻസ്, യൂനിമോണി, തൗസൻഡ്‌സ്പൈസസ്, ജിജോജോർജ് റിയൽറ്റർ, രഞ്ജി തോമസ് റിയൽറ്റർ, ട്രിനിറ്റി ഫാമിലി ഡെന്റൽ ക്ലിനിക്, മസാലസ്‌റെസ്റ്റോറന്റ്, വിആർമിനി സൂപ്പർ മാർക്കറ്റ്, സൗത്ത് ഈസ്റ്റ് ഫാമിലി ഡെന്റൽ ക്ലിനിക്എന്നിവരയിരുന്നു മറ്റു സ്പോൺസർമാർ.

അമ്പതു വർഷത്തിലധികമായിമലയാളികൾ താമസിക്കുന്ന എഡ്മിന്റണിൽ ആദ്യമായാണ് ഒരു മലയാളീ പരിപാടിക്ക് ഇത്രയധികം ജനങ്ങൾ പങ്കെടുക്കുന്നതു. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു സഹായമേകുവാനായണ്‌റെബിൾഡ് കേരള മൾട്ടികൾച്ചറൽ ഫെസ്റ്റ് എന്ന പേരിൽ പരിപാടി നടത്തിയത്. മലയാളീസോഷ്യൽ വർക്കേഴ്‌സിന്റെഗ്രൂപ്പിൽ നിന്നും ഉരുത്തിരിഞ്ഞ ഇ ആശയത്തെ എഡ്മൺറ്റണിലെ എല്ലാ സാംമൂഹ്യസാംസ്‌കാരിക മത സംഘടനകളുടെയും, കൂട്ടായ്മകളുടെയും ചേർന്ന് ഏറ്റെടുക്കുകയും, നെറ്റ്‌വർക്ക് ഓഫ് എഡ്മൺഠൻ മലയാളീഅസ്സോസിയേഷൻസ്ആൻഡ്കമ്മൂണിറ്റിസ് എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. എഡ്മൺറ്റണിലെ ഒട്ടു മിക്ക സംഘടനകളും ഉൾപ്പെടുന്ന ഒരു കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ജിജി പടമാടാൻ, ഷെൽട്ടൻ ആന്റണി, ജിനു ജോസഫ് എന്നിവരായിരുന്നു പരിപാടിയുടെ കൺവീനർമാർ. കൂടാതെ വിവിധ കമ്മിറ്റികളിലായി ജോഷി ജോസഫ്, ബിനു മാത്യു, രജമ്മാൾ റാം, തോമസ് ചെറിയാൻ,ഗൗതം കെ റാം, അൻസാരി, രാകേഷ് കൂടാരപ്പിള്ളി, ശശിരേഖ, ലീന സൈബിൻ, അനിൽ മാത്യു, നിധിൻ ജോസഫ്, ജോബി ലോനപ്പൻ, നിധിൻ നാരായണ, സുനിൽ തെക്കേക്കര, ടോണി അഗസ്റ്റിൻ, സാമുവേൽ മാമ്മൻ , രാജേഷ് മാനുൽ,, രദീപ് ജോസ്, റിജോ മാത്യു പി വി ബൈജു, പ്രജോ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പിരിച്ച് കിട്ടിയ പതിനായിരത്തിലധികംഡോളർ കേരളത്തിലെതെരഞ്ഞെടുക്കപെട്ടഒരു കളക്ടർ വഴി പ്രളയ ദുരിതാശ്വാസത്തിനുവേണ്ടി ചെലവഴിക്കുമെന്ന്നടപടികൾ പുരോഗമിക്കുകയാണെന്ന്‌സംഘടകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP