Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കാൽഗറി ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് ഓണാഘോഷം വിപുലമായി

കാൽഗറി ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് ഓണാഘോഷം വിപുലമായി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) കാൽഗരിയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായി നടത്തി.കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ സാംസ്‌കാരിക പരിപാടികൾ ഓൺലൈൻ സംവിധാനത്തിലും, ഓണസദ്യ പ്രത്യേക കിറ്റുകളിലാക്കി വീടുകളിൽ എത്തിച്ചു നൽകുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ആഘോഷങ്ങളും, സദ്യയുടെ വിതരണവും ഈ പ്രത്യേക സാഹചര്യത്തിൽ വേറിട്ടതും വ്യത്യസ്തമായ അനുഭവമായി മാറി. ഓണപൂക്കളത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ വിരുന്നെത്തിയ മഹാബലിയും, പുലികളിയുടെ ചെണ്ടമേളപ്പെരുമയും, കുട്ടികളുടെ വിവിധ ഓണപ്പാട്ടുകളും, മുതിർന്നവർ സദസ്സിനു നൽകിയ സംഗീത വിരുന്നും ആസ്വാദകർക്ക് വേറിട്ട ഒരു ഓണാഘോഷ വിരുന്നായി മാറി.

ഓണാഘോഷത്തിന്റെ കേരളീയ തനിമയും , പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങൾ എന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ കുടുംബാംഗങ്ങൾക്കും, പങ്കെടുത്തവർക്കും ഛഒങ ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP