Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻഎസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാർഷികാഘോഷവും സുവനീർ പ്രകാശനവും നടത്തി

എൻഎസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാർഷികാഘോഷവും സുവനീർ പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ

വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ: എൻഎസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ഒന്നാം വാർഷികവും സുവനീർ പ്രകാശവും സമുചിതമായി ആഘോഷിച്ചു. നിരവധി കലാകാരന്മാരും കലാകാരികളും മറ്റു പ്രമുഖരുമടങ്ങുന്ന സദസ് വാർഷികാഘോഷത്തെ ഫേസ് ബുക്ക് ലൈവിൽ നിറപ്പകിട്ടാക്കി തീർത്തു. വാർഷിക സുവനീർ 'മയൂഖ'ത്തിന്റെ പ്രകാശനം ഇന്ത്യൻ കോൺസുൽ ജനറലായ മനീഷാണ് നിർവഹിച്ചത്. പ്രസിഡന്റ് തമ്പാ മോനൂർ മോഹൻ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ദൃശ്യാവതരണം അനുപമ നായരാണ് നിർവഹിച്ചത്. ജോയിന്റ് ജനറൽ സെക്രട്ടറി ഒ.വി . പ്രശാന്ത് നന്ദി പറഞ്ഞു. മയൂഖത്തിന്റെ ഉള്ളടക്കം സർഗാത്മകതയും ചിന്തയും സമന്വയിപ്പിച്ച ലേഖനങ്ങളും ചെറു കഥകളും കവിതകളുംകൊണ്ട് സമ്പന്നമാണ് . ഡോ. സാം പ്രസാദ് , ഡോ. സുലോചന എന്നിവരുടെ ലേഖനങ്ങളും മയൂഖത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

കോവിഡ് കാലത്ത് ആരംഭിച്ച് ഇപ്പോഴും കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന എൻ എസ് എസിന്റെ പ്രവർത്തനവും വിജയവും പ്രശംസാവഹമാണ്. നിരവധി പരിപാടികൾ ഇതിനകം വിജയകരമായി നടപ്പാക്കുകയും ചെയ്തത് വലിയ നേട്ടമായി. ഇതിൽ എടുത്തുപറയേണ്ടത് കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഷെൽട്ടർ ഹോമിലെ നൂറിൽപരം അന്തേവാസികൾക്ക് വിഭവസമൃദ്ധമായ ആഹാരം നൽകാൻ കഴിഞ്ഞു എന്നതാണ്. തുടർന്ന് നവരാത്രി ഉത്സവം സമുചിതമായി കൊണ്ടാടിയതാണ്. ഒമ്പത് ദിവസവും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ധാരാളം കലാകാരന്മാരും കലാകാരികളും പ്രമുഖരും പങ്കെടുത്ത് പരിപാടി ധന്യമായി. മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭജനയും സംഘടിപ്പിച്ചത് ഭക്തി സാന്ദ്രവും വേറിട്ട അനുഭവവും പകർന്നു. പിന്നീട് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നാല് വെബിനാറുകളും സംഘടിപ്പിച്ചു. ഇതിൽ കാനഡയിലേയും ഇന്ത്യയിലേയും ലോകത്തെ മറ്റു പ്രമുഖരായ ആരോഗ്യ വിദഗ്ധരും പങ്കെടുത്തത് ഏവർക്കും വിജ്ഞാനപ്രദവും അനുഗ്രഹവുമായി. ഒരുവർഷംകൊണ്ട് എൻഎസ് എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ നടപ്പിലാക്കിയ പദ്ധതികളും നേട്ടവും മലയാളി സമൂഹത്തിന് ഏറെ അഭിമാനം പകരുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP