Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർക്ക പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: ഡീൻ കുര്യാക്കോസ് എം പി

നോർക്ക പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: ഡീൻ കുര്യാക്കോസ് എം പി

ജോസഫ് ഇടിക്കുള

ഇടുക്കി പാർലമെന്റ് മെമ്പർ ഡീൻ കുര്യാക്കോസ് കേരള പ്രവാസി കോൺഗ്രസ് പ്രവർത്തകരുമായും കാനഡയിലെ മലയാളികളുമായി സൂമിൽ കൂടിക്കാഴ്ച നടത്തി. അനാവശ്യമായി 2 കോടിയിലധികം തുക നോർക്ക ഓഫീസ് മോടിപിടിപ്പിക്കുവാൻ വേണ്ടി ചെലവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഡീൻ കുര്യക്കോസ് ഇക്കാര്യം പറഞ്ഞത്.

കാനഡയിലെ കോവിഡ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം പ്രവാസികളുടെ എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നൽകി. പെട്രോൾ, ഗ്യാസ് വിലവർദ്ധനവും, അക്രമ രാഷ്ട്രീയവും ഓൺലൈൻ വിദ്യഭ്യാസവും, കർഷക മേഖലയുടെ സ്വയം പര്യാപ്തത ലക്ഷ്യംവച്ചും യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി MP's യൂത്ത് അഗ്രേമിഷൻ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിചെല്ലാം അദ്ദേഹം വിശദീകരിച്ചു.

റിനിൽ മക്കോരം വീട്ടിൽ കോർഡിനേറ്റർ ആയ യോഗത്തിൽ സാബുമോൻ സ്വാഗതവും അനീഷ് കുര്യൻ നന്ദിയും പറഞ്ഞു. സോണി എം.നിധിരി, ജുബിൻ വർഗീസ്, നിധീഷ്, ഷെറിൻ, ജോജു അഗസ്റ്റിൻ, ബേബി ലൂക്കോസ് കോട്ടൂർ,സന്തോഷ്, ബേസിൽ പോൾ, ജോൺസൻ, വിജേഷ് ജെയിംസ്, എബി, ഡെന്നിസ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP