Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം; മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥിയായി

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം; മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥിയായി

സ്വന്തം ലേഖകൻ

ടൊറേന്റോ(കാനഡ ):മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു

ഈദ് പ്രാർത്ഥനക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവൂദ് നേത്രത്വം നൽകി .കോവിഡ് മാനദണ്ഡം പാലിച്ചു കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചു ഈദ് പ്രാർത്ഥന നിർവ്വഹിച്ചത് പങ്കെടുത്തവർക്ക് ഒരു പ്രതേക അനുഭൂതിയും സന്തോഷവും ഇളവാക്കുന്നതായിരുന്നു ,

പാന്റാമിക് കാലത്തിനു ശേഷം ഒരുമിച്ചു ഒത്തുകൂടാൻ കഴിഞ്ഞതിന്റെ ഉന്മേഷവും സന്തോഷവും പരിപാടിയിലുടനീളം എല്ലാവരിലും പ്രകടമായിരുന്നു .

ക്യാനഡയിലെ വിവിധ മലയാളി മുസ്ലിം സംഘടനകളുടെ മുൻകാല പ്രവർത്തകരും കമ്മ്യൂണിറ്റിക്കും എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി നി ലകൊണ്ടിരുന്നവരുമായവരെ പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു .ആദ്യകാല ക്യാനഡ മലയാളിങ്ങളുടെ ഇടയിൽ സജീവ് മുഖമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളർച്ചയിൽ നട്ടെല്ലായിരുന്നതും ആയ മർച്ചന്റ് ഫൗണ്ടേഷൻ സ്ഥാപക നേതാവും മലബാർ ഡെവലപ്‌മെന്റ് കാനഡ ചാപ്റ്റർ പ്രസിഡന്റും കേഎംസിസി യു എസ് ക്യാനഡ വൈസ് ചെയർമാനും ആയ അബ്ദുൽവാഹിദ് വൈതർകോവിൽ കെ എം സിസി ചെയർമാനും ,മലപ്പുറം ജില്ലാ കനേഡിയൻ അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിം കുരിക്കൾ ,ഫൗസിയ മർച്ചന്റ് .എംസി അബ്ദുല്ല ,വണ്ടൂർ ശരീഫ് സാഹിബ് .എന്നീ ആദ്യകാല മലയാളി മുസ്ലിം അസോസിയേഷനും കമ്മ്യൂണിറ്റിക്കും വേണ്ടി ചുക്കാൻ പിടിക്കുകയും നേടും തൂണായി നീക്കുകയും ചെയ്തവരെ ആദരിച്ചത് മറക്കാനാവാത്ത അനുഭവമായി .

തുടർന്നുള്ള പ്രസംഗത്തിൽ എംപി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെ പ്രത്യകം അഭിനന്ദിക്കുകയും പ്രവർത്തങ്ങൾക്ക് പ്രോത്സാഹനവും നൽകി

സെന്റ് ജോർജിയസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച് ഫാദർ ബ്ലെസ്സൻ വർഗീസ് ഈദാശംസകൾ നേർന്ന് സംസാരിച്ചു

അസോസിയേഷൻ നടത്തുന്ന പ്രവര്ത്തനങ്ങൾ എല്ലാവര്ക്കും മാത്രക ആണെന്നും ലോകത്തെമ്പാടും ഈദാശംസിക്കുന്ന മുസ്ലിംങ്ങൾക്ക് വേണ്ടി ആശംസകൾ നേർന്നുകൊണ്ടും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്ദത്തിന്റെയും ആഘോഷങ്ങൾ ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മലയാളി മുസ്ലിം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു

ടൊറന്റോ മലയാളി മുസ്ലിം കമ്മ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒത്തുചേരലും ഈദ് ഗാഹും ഏർപ്പെടുത്തിയ എം എം സി ക്ക് പ്രതേകം അഭിനന്ദനം അർഹിക്കുന്നതായി പരിപാടിയിൽ പങ്കെടുത്ത ഓരോർത്തരും സാക്ഷ്യപ്പെടുത്തിയത് വളന്റിയേഴ്‌സിന്റെ ഒത്തൊരുമക്കുള്ള നേര്‌സാക്ഷ്യവും കൂടെ ആയിരുന്നു.എം എം എ സി എഡ്യൂക്കേഷൻ ആൻഡ് കരിയർ വൈസ് പ്രസിഡന്റ് ആദിൽ സൽമാൻ നന്ദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP