Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഫ്മ കാനഡയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കും

നഫ്മ കാനഡയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കും

ജോയിച്ചൻ പുതുക്കുളം

 

റിപ്പബ്ലിക്ദിനാഘോഷത്തോട് അനുബന്ധിച്ചു നഫ്മ കാനഡയുടെ യൂത്ത് വിങ്ങ് പ്രവർത്തോനോത്ഘാടനം രാജ്യത്തിന്റെ പ്രിയങ്കരിയായ യുവ മേയർ കുമാരി ആര്യ രാജേന്ദ്രൻ നിർവഹിക്കുമെന്ന് നഫ്മ കാനഡ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായർ, നാഷണൽ വൈസ് പ്രസിഡന്റുമാരായ അജു ഫിലിപ്പ്, സുമൻ കുര്യൻ, ഡോ സിജു ജോസഫ് എന്നിവർ അറിയിച്ചു.

കാനഡയിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും സംഘടനകളിലെയും മലയാളി സംഘടനാ യുവനേതാക്കളെ മുഖ്യധാരയിലേക്ക് ഉയർത്തി കനേഡിയൻ ദേശീയതലത്തിൽ മലയാളി യുവജന നേതൃത്വത്തെ ഉയർത്തിക്കൊണ്ടു വരുകയെന്ന ലക്ഷ്യവുമായാണ് നഫ്മ കാനഡ യൂത്ത് വിങ്ങ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് കനേഡിയൻ മലയാളീ ഐക്യവേദി പ്രസിഡന്റ് കുര്യൻ പ്രക്കാനം പറഞ്ഞു.

യുവജനങ്ങളെ മലയാളി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ നഫ്മ കാനഡ നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങൾ സന്തോഷം രേഖപെടുത്തുന്നതായി നഫ്മ കാനഡ നാഷണൽ യൂത്ത് കോർഡിനേറ്റേഴ്സ് ആയ ഭാഗ്യശ്രീ കണ്ടൻചാത്താ, ഹന്നാ മാത്യു, ദിവ്യ അലക്സ്, മെറിൽ വർഗീസ്, റ്റാനിയാ എബ്രഹാം, റ്റാനിയ ചെർപ്പുകാരൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു

നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒരു വൻ വിജയം ആക്കണമെന്ന് ജനറൽ സെക്രട്ടറി പ്രസാദ് നായർ ട്രഷറർ സോമൻ സക്കറിയ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ, ജോജി തോമസ്, സജീബ് ബാലൻ, മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ, ജെയ്സൺ ജോസഫ്, ടിനോ വെട്ടം, ബിജു ജോർജ്, ഗിരി ശങ്കർ ,അനൂപ് എബ്രഹാം, സിജു സൈമൺ, ജാസ്മിൻ മാത്യു, ജെറി ജോയ്, ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ, മോൻസി തോമസ് ,ജെറിൻ നെറ്റ്കാട്ട്, ഷെല്ലി ജോയി എന്നീ നഫ്മ കാനഡയുടെ നേതാക്കൾ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP