Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1921 - മലബാർ കലാപം - സത്യവും മിഥ്യയും; കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രഭാഷണം നാളെ

1921 - മലബാർ കലാപം - സത്യവും മിഥ്യയും; കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രഭാഷണം നാളെ

ജയശങ്കർ പിള്ള

ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ 1921-ലെ മലബാർ കലാപത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണം സെപ്റ്റംബർ മാസം 24-ആം തിയതി വെള്ളിയാഴ്ച രാത്രി 09:30 നു നടത്തപ്പെടുന്നു.(ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 07:00 മണി).കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ വെബ്നാർ പ്രഭാഷണം ആണ് നടത്തപ്പെടുക.

'1921-മലബാർ കലാപം സത്യവും മിഥ്യയും ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ച് ഡയറക്ടർ ബോർഡ് അംഗം ആയ ഡോ.സിഐ. ഐസക്ക്, കുരുക്ഷേത്ര പബ്ലിക്കേഷൻസ് എഡിറ്റർ ശ്രീ.കാ.ഭാ.സുരേന്ദ്രൻ, മലബാർ കലാപത്തിന്റെ ഇരയായ കുടുംബത്തിലെ പിൻതലമുറക്കാരിയും ,ക്ലാസിക്കൽ ഡാൻസറും,കൾച്ചറൽ അംബാസിഡറും ആയ ശ്രീമതി.സ്മിത രാജൻ എന്നിവർ ആണ് പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നത്.

കാനഡയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിച്ചു വരുന്ന ഹിന്ദു കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2021 ജനുവരിയിൽ രൂപം കൊണ്ടതാണ് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (K H F C). കുടിയേറ്റ രാജ്യമായ കാനഡയിലെ നവ തലമുറയിലേയ്ക്ക് ഹിന്ദു സംസ്‌കാരം,ധർമ്മം എന്നിവ പകർന്നു നൽകുന്നതിനു വേണ്ടി കൂടിയാണ് കെ എച്ച് എഫ് സി രൂപം കൊണ്ടിട്ടുള്ളത്.കാനഡയിലെ വിവിധ ഹിന്ദു മലയാളി കൂട്ടായ്മകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത് വഴി വിവിധ പ്രവിശ്യകളിൽ ഉള്ള ഹിന്ദു കുടുംബങ്ങൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കുന്നതിനും,വിവിധ ഹിന്ദു കൂട്ടായ്മകൾ നടത്തുന്ന പ്രാദേശിക ഉത്സവങ്ങൾ,സെമിനാറുകൾ,കലാ പരിപാടികൾ,പ്രഭാഷണങ്ങൾ എന്നിവ ഏകോപിപ്പിച്ചു എല്ലാവരിലേക്കും എത്തിക്കുവാനും,പ്രവിശ്യാ അടിസ്ഥാനനത്തിൽ ഉള്ള വിദ്യാഭ്യാസം ,തൊഴിൽ,പാർപ്പിടം,ചികിത്സാ സൗകര്യങ്ങൾ എന്നിവയിൽ ഉള്ള അവസരങ്ങളെ കാനഡയിലെ മുഴുവൻ ഹിന്ദുക്കളിലേയ്ക്കും എത്തിക്കുക എന്ന ദൗത്യവും കെ എച്ച് എഫ് സി സന്നദ്ധ പ്രവർത്തകർ ചെയ്തു വരുന്നു.

'1921- മലബാർ കലാപം സത്യവും മിഥ്യയും ' :- മലബാറിന്റെ ചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടുപലക ആയി നടത്തപ്പെടുന്ന ഈ പ്രഭാഷണ പരിപാടിയിലേയ്ക്ക് ലോകം എമ്പാടും ഉള്ള മലയാളി ചരിത്ര ഗവേഷകരുടെയും,പഠിതാക്കളുടെയും,സഹൃദയരുടെയും,രാഷ്ട്രീയ നിരീക്ഷകരുടെയും സാന്നിധ്യം ഭാരവാഹികൾ സഹൃദയം ക്ഷണിചു കൊള്ളുന്നു . പ്രഭാഷണത്തിൽ സംബന്ധിക്കുവാൻ താല്പര്യം ഉള്ളവർക്ക് താഴെകാണുന്ന വെബ്നാർ ലിങ്ക് ഉപയോഗിച്ചു പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. khfcanada എന്ന ഫേസ്‌ബുക്ക് പേജിൽ ലൈവും ഉണ്ടായിരിക്കും.

https://us02web.zoom.us/j/89444168545?pwd=NDE4K1JZMTRaYys2WEtyUWszSUkwUT09

Zoom Meeting ID: 894 4416 8545
Passcode: 449034

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP