Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽഗരി കാവ്യസന്ധ്യയുടെ പത്താം വാർഷിക സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു

കാൽഗരി കാവ്യസന്ധ്യയുടെ പത്താം വാർഷിക സുവനീറിലേക്കു രചനകൾ ക്ഷണിക്കുന്നു

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാവ്യസന്ധ്യയുടെ പത്താം വാർഷികാഘോഷം വിവിധ സാഹിത്യ സാംസ്‌കാരിക പരിപാടികളോടെ 2020 മെയ് 23 ശനിയാഴ്ച വൈകുന്നേരം കാൽഗറിയിലെ കിൻകോറ കമ്മ്യൂണിറ്റിയിലുള്ള സൈമൺസ് വാലി യുണൈറ്റഡ് ചർച്ച് തിയേറ്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദൃശ്യ വിരുന്നിൽ പഴയതും പുതിയതുമായ തലമുറകളിലെ മലയാള കവികളിൽ നിന്നും അവരുടെ കൃതികളിൽ നിന്നും പൂർണ്ണമായും പ്രചോദനം ഉൾക്കൊണ്ടുള്ള പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്തമായ കവിതകളുടെ ആവിഷ്‌കാരങ്ങൾ കോർത്തിണക്കിയുള്ള സ്‌കിറ്റുകളും ആഘോഷത്തിന്റെ പ്രത്യേകതയാണ് .

കാവ്യസന്ധ്യയുടെ ഇന്നോളമുള്ള വളർച്ചയുടെ ഒരു നാഴികക്കല്ലാണ് പത്താം വാർഷികത്തിന്റെ ഭാഗമായി പുറത്തിറങ്ങാൻ പോകുന്ന സുവനീർ. എല്ലാവരും, പ്രത്യേകിച്ച് ആൽബെർട്ടയിൽ നിന്നുള്ള കുട്ടികൾ, അവരുടെ സൃഷ്ടികൾ (കവിത, കഥ, ലേഖനം, യഥാർത്ഥ ജീവിത സംഭവം, കലാസൃഷ്ടി, കാർട്ടൂൺ അല്ലെങ്കിൽ കാരിക്കേച്ചർ) 2020 മാർച്ച് 30 നകം [email protected] ലേക്ക് അയച്ചുതരുവാൻ അഭ്യർത്ഥിക്കുന്നു.

കാവ്യസന്ധ്യയുടെ തുടക്കം മുതലുള്ളതുപോലെ തന്നെ ഈ വാർഷികാഘോഷത്തിലേക്കും ഉള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കവിതാ പ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചു ഒരു സംഭാവന ബോക്സ് വേദിയിൽ ലഭ്യമാക്കുന്നതാണ്. ഈ പരിപാടിയുടെ നടത്തിപ്പിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും അവർക്കിഷ്ടമുള്ള അജ്ഞാത സംഭാവന ഇതിൽ നിക്ഷേപിക്കാവുന്നതാണ്. കാവ്യസന്ധ്യയെക്കുറിച്ചു കൂടുതൽ അറിയുവാൻ www.kavyasandhya.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മറ്റു സന്നദ്ധസേവനങ്ങൾക്കുള്ള താത്പര്യം അറിയാക്കാനും 403 613 9256, 587 306 227 എന്നീ ഫോൺ നമ്പറുകളിൽ സംഘാടകരുമായി ബന്ധപ്പെടുക:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP