Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഡ്മന്റൺ കോസ്മോ പൊളിറ്റൻ ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

എഡ്മന്റൺ കോസ്മോ പൊളിറ്റൻ ക്ലബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ബൈജു പി വി

എഡ്മന്റൺ: കോസ്മോ പൊളിറ്റർ ക്ലബ് ഇദംപ്രദമായി രാത്രി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടർഫ് ട്രെയിനിങ് സെന്ററിൽ നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ എഡ്മന്റണിലും കാൽഗരിയിലും നിന്നുമായി പതിനാറ് ടീമുകൾ പങ്കെടുത്തു. ആറ് ഓവർ വീതമുള്ള ലീഗ് മത്സരത്തിനു ശേഷം നാലു ടീമുകൾ സെമിയിലത്തി. ഫൈനലിൽ എഡ്മന്റൺ പാന്തേഴ്സ് എ ടീമും ടീം യുണൈറ്റഡും ഏറ്റുമുട്ടി.

പ്രഥമ പാതിരാത്രി ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പാന്തേഴ്സ് എ ടീം കിരീടം ചൂടി. വൈകിട്ട് ആരംഭിച്ച മത്സരം പൂർത്തിയായത് രാവിലെ ആറു മണിയോടെയാണ്. തദവസരത്തിൽ ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചയ്തു.ചുരുങ്ങിയ കാലംകൊണ്ട് തന്നെ എഡ്മന്റണിലെ യുവാക്കളെ കായിക രംഗത്തേക്ക് ആകർഷിക്കാൻ കോസ്മോ പൊളിറ്റൻ ക്ലബിന് സാധിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ സേവന പദ്ധതികളിലും ക്ലബ് സജീവമായി പങ്കെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP