Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോക്കാന നേതാക്കൾ ടൊറന്റോയിൽ; ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനത്തിനു ആദരവുമായി സംഘടന

ഫോക്കാന നേതാക്കൾ ടൊറന്റോയിൽ; ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനത്തിനു ആദരവുമായി സംഘടന

ജോയിച്ചൻ പുതുക്കുളം

ബ്രാംപ്ടൺ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനത്തിനു ഫൊക്കാനയുടെ അഭിനന്ദനം അർപ്പിക്കാനായി ഫോക്കാന ട്രഷറർ സജിമോൻ ആന്റണിയുയും ജോയിന്റ് സെക്രട്ടറി പ്രവീൺ തോമസും കാനഡായിലെ ബ്രാംപ്ടനിൽ എത്തി.

ടൊറന്റോയിൽ എത്തിയ ഫോക്കാന നേതാക്കളെ എംടിഎസി പ്രസിഡന്റ് സോമോൻ സഖറിയ , മിസ്സിസ്സാഗ ലയൻസ് നേതാവ് മോൻസി തോമസ് , എംടിഎസി നേതാവ് മാത്യു ജോയി, കുര്യൻ പ്രക്കാനം, എന്നിവർ ചേർന്ന് സ്വീകരിച്ചു.

കുര്യൻ പ്രക്കാനം എൽകെഎസിനു ഫൊക്കാനയുടെ ആദരവും അഭിനന്ദനവും നേതാക്കൾ അറിയിച്ചു. ഫോക്കാന പ്രസിഡന്റ് മാധവൻ നായരുടെ പ്രത്യേക ആശസകൾ ഫോക്കാന ട്രഷറർ സജിമോൻ അറിയിച്ചു. കാനഡയിലെ എല്ലാ സംഘടന നേതാക്കൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായി ഫോക്കാനയുടെ ജോയിന്റ് സെക്രട്ടറി പ്രവീൺ തോമസ് അറിയിച്ചു.

തുടർന്ന് നേതാക്കൾ ബ്രംപ്ടൻ മേയർ പാട്രിക് ബ്രൗണിനെയും കാനഡയിലെ ഇതര സംഘടന നേതാക്കളെയും സന്ദർശിച്ചു. ഫോക്കാന സെക്രട്ടറി ടോമി കൊക്കാട് ,റീജിണൽ വൈസ് പ്രസിഡന്റ് ബിജുമോൻ പകിലോമാറ്റം തുടങ്ങിയവരുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP