Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാൽഗറിയിൽ മലയാളി നിര്യാതനായി; മരിച്ചത് തൃശൂർ സ്വദേശി

കാൽഗറിയിൽ മലയാളി നിര്യാതനായി; മരിച്ചത് തൃശൂർ സ്വദേശി

ജോയിച്ചൻ പുതുക്കുളം

കാൽഗറി (കാനഡ): തൃശൂർ ചാലശ്ശേരിയിൽ , പുത്തൂർ കൈദകോഡൻ കുടുംബാംഗമായ പുത്തൂർ ചാക്കോ ജെയിംസ് (88), കാനഡയിലെ കാൽഗറിയിൽ നിര്യാതനായി .പരേതരായ പി.സി. ചാക്കോയുടെയും ,റേച്ചൽ ചാക്കോയുടെയും മകനായ പുത്തൂർ ചാക്കോ ജെയിംസിന്റെ സഹധർമ്മിണി ആയിരുന്നു നിര്യാതയായ ലീല ജെയിംസ്.

മക്കൾ: റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ ജേക്കബ് ജെയിംസ് , ഡോ. മിനി ജോർജ്. മരുമക്കൾ: ബീന, ജോജി.കൊച്ചുമക്കൾ: ജോവാന, ജോഷ്വ, റിയ, ഗ്രേസ് എന്നിവരും, ഗ്രേസി (തൃശൂർ), മോളി (ബാംഗ്ലൂർ ) എന്നിവർ സഹോദരിമാരും ആണ് .

മാർത്തോമാസഭാ അംഗമായ അദ്ദേഹം തൃശൂർ, ഡൽഹി, പൂണെ, കാൽഗറി എന്നീ ഇടവകകളിൽ സജീവപ്രവർത്തകൻ ആയിരുന്നു .ഒരു ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ചാക്കോ ജെയിംസ് 1990 ൽ ഔദ്യോഹിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിന് മുൻപ്, ഓൾ ഇന്ത്യ റേഡിയോയിലും, ദൂരദർശനിലും, പൂനാ ഫിലിം & ടെലിവിഷൻ ഇൻസ്ടിട്യൂട്ടിലും വിവിധ സീനിയർ തസ്തികകളിൽസേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശവസംസ്‌കാരക്രമീകരണ വിശദാംശങ്ങൾപിന്നീട് അറിയിക്കുന്നതാണ് .ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP