Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ ഫാമിലി ഡിന്നർനൈറ്റ് വൻ വിജയം

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷൻ ഫാമിലി ഡിന്നർനൈറ്റ് വൻ വിജയം

ജോയിച്ചൻ പുതുക്കുളം

മിസ്സിസാഗാ: കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മയായ കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എൻ.എ) വാർഷിക ഡിന്നർ ആൻഡ് റെക്കഗ്‌നേഷൻ നൈറ്റ് മിസിസാഹായിലെ മൂൺലൈറ്റ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ടു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോണിയുടെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ആനി സ്റ്റീഫൻ അദ്ധ്യക്ഷപ്രസംഗം നടത്തി.

മുൻ കനേഡിയൻ പ്രതിരോധ മന്ത്രിയും ഇപ്പോൾ മാർക്കം ത്രോൺഹിൽ എംപിയുമായ ഹോണറബിൾ ജോൺ മക്കല്ലം മുഖ്യാതിഥിയായിരുന്നു. ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. ദീർഘകാലം ആരോഗ്യമേഖലയിൽ ജോലി ചെയ്ത് വിരമിച്ച മേരിക്കുട്ടി ജോൺ, ഏലിയാമ്മ ജോർജ്, അച്ചാമ്മ കണ്ണമ്പുഴ, സിസിലി ഫിലിപ്പ്, ഏലിയാമ്മ ഒലിപത്ത്, അന്നമ്മ തൃശൂർ, സാറാക്കുട്ടി മത്തായി എന്നിവരെ ലോംഗ് സർവീസ് അവാർഡുകൾ നൽകി ആദരിച്ചു. എംപി ജോൺ മക്കല്ലം ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിച്ചു. കൂടാതെ ഫാ. തോമസ് തോട്ടുങ്കൽ മെമോറിയൽ ബെനിഫാക്ഷൻ ആദരിക്കപ്പെട്ടവർക്ക് മായ തോട്ടുങ്കൽ കൈമാറി.



നിരവധി കലാപരിപാടികൾ ഡിന്നർ നൈറ്റിനു മാറ്റുകൂട്ടി. സി.എം.എൻ.എയ്ക്ക് ആശംസകൾ അർപ്പിച്ച് നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു.

ആദ്യമായി വീടുവാങ്ങുന്നവർക്കായി അസോസിയേഷന്റെ പി.ആർ.ഒ ജിജോ സ്റ്റീഫൻ വഴി നടപ്പാക്കുന്ന Earn Back 50% of the Agents Commition എന്ന സ്‌പെഷൽ പാക്കേജിന്റെ ഉദ്ഘാടനം ഹോം ലൈഫ് മിറക്കിൾ റിയാൽറ്റി ഇൻക് ഉടമ അജയ് ഷാ നിർവഹിച്ചു. വില്യം ഓസ്റ്റർ ഹെൽത്ത് സിസ്റ്റംസിന്റെ ഔട്ട് റീച്ച് വിംഗിന്റെ നേതൃത്വത്തിൽ 'സക്‌സ്ഫുൾ ഡയബെറ്റിക് മാനേജ്‌മെന്റ്' എന്ന വിഷയത്തെ ആസ്പദമാക്കി  ജെസി ചാർലെപ് ക്ലാസ് എടുത്തു. 



കുട്ടികൾക്കായി ഹോണറബിൾ ബാൽ ഗോസൽ (ഫെഡറൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സ്പോർട്സ്) ഏർപ്പെടുത്തിയ വോളണ്ടിയർ സർവീസ് അവാർഡുകൾക്ക് അർഹരായ അലൻ കാവി, ലിയാ അലക്‌സ്, അലക്‌സ് പ്രിൻസ്, നിഥിൻ മാത്യു, സോനു സാം വർഗീസ്, നിഖിൽ കൊടുവത്ത്, സൈനോ സാം വർഗീസ് എന്നിവർക്ക് യഥാക്രമം വർഗീസ് ഓലിപത്ത് (മുൻ പ്രസിഡന്റ്, ടൊറന്റോ മലയാളി സമാജം), സെയിൻ ഏബ്രഹാം (ഡയറക്ടർ, ക്ലിനിക്കൽ നഴ്‌സിങ് ഫാക്കൽറ്റി, യോർക്ക് യൂണിവേഴ്‌സിറ്റി), ജി. ജോർജ് (സെക്രട്ടറി, സീനിയർ സിറ്റിസൺസ് ഫോറം ഫോർ കേരളൈറ്റ്‌സ്), ഷിജി ബോബി (വൈസ് പ്രസിഡന്റ് സി.എം.എൻ.എ), സൂസൻ ഡീൻ (സെക്രട്ടറി സി.എം.എൻ.എ), ലതാ മേനോൻ (ബാരിസ്റ്റർ ആൻഡ് സോളിസിറ്റർ), ജോജോ ഏബ്രഹാം (ട്രഷർ, സി.എം.എൻ.എ) എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

ഡിന്നർ ആൻഡ് റെക്കഗ്‌നേഷൻ നൈറ്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അസോസിയേഷൻ വൈസ് പ്രസിഡന്റ് നിസ്സി തോമസ് രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ ചടങ്ങിന് തിരശീല വീണു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP