Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡക്ക് കേരളപിറവി ദിനത്തിൽ തുടക്കം; കുര്യൻ പ്രക്കാനം നാഷണൽ പ്രസിഡന്റ്

നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡക്ക് കേരളപിറവി ദിനത്തിൽ തുടക്കം; കുര്യൻ പ്രക്കാനം നാഷണൽ പ്രസിഡന്റ്

സ്വന്തം ലേഖകൻ

ബ്രാംപ്ടൻ: പ്രവാസി മലയാളി ചരിത്രത്തിൽ സുവർണ്ണ അദ്ധ്യായമായി നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ കാനഡയിൽ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷൻ രൂപീകൃതമായി. കാനഡയിലെ ചെറുതും വലുതുമായ ഏതാണ്ട് നാൽപ്പതിൽ പരം സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീസ് ഇൻ കാനഡ (നെഫ് മാസ്).

ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ചേർന്ന സൂം യോഗത്തിൽ സംഘടനയുടെ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുര്യൻ പ്രക്കാനം (നാഷണൽ പ്രസിഡന്റ്), പ്രസാദ് നായർ (ജനറൽ സെക്രട്ടറി), സോമൻ സക്കറിയ (ട്രഷറർ), രാജശ്രീ നായർ (എക്സികൂട്ടിവ് വൈസ് പ്രസിഡന്റ്), നാഷണൽ വൈസ് പ്രസിഡന്റുമാരായി അജു പിലിപ്പ് ഡോ. സിജോ ജോസഫ്, സുമൻ കുര്യൻ എന്നിവരും നാഷണൽ സെക്രട്ടറിമാരായി ജോൺ നൈനാൻ, ജോജി തോമസ്, മനോജ് ഇടമന, തോമസ് കുര്യൻ, സജീബ് ബാലൻ തുടഞ്ഞിയവരും നാഷണൽ ജോയിന്റ് സെക്രട്ടറി അസ്രീ എബ്രഹാം ഐസക്കും നാഷണൽ ജോയിന്റ് ട്രഷർമാരായി സജീബ് കോയ, ജെയിസൺ ജോസഫ് ടിനോ വെട്ടം തുടഞ്ഞിയവരും തെരഞ്ഞെടുക്കപ്പെട്ടു.

കനേഡിയൻ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ എട്ടിന് ഓൺലൈനായി നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ, ഒന്ടരിയോ എംപിപി അമർജോത് സന്ധു, പ്രമുഖ മാധ്യമ നിരീക്ഷകൻ റിട്ട എസ് പി ജോർജ് ജോസഫ്, ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി ഡോ സജിമോൻ ആന്റണി തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു. നെഫ് മാസിന്റെ ജനറൽ സെക്രട്ടറി പ്രസാദ് നായർ യോഗത്തിൽ സ്വാഗതം പറഞ്ഞു.

റിട്ട എസ്‌പി ജോർജ് ജോസഫ് കേരളപ്പിറവി ആശംസകൾ നേർന്നു. കാനഡയിലെ സംഘടനകളുടെ ഈ കൂട്ടായ്മയെ അദ്ദേഹം ആശംസകൾ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഇൻ കനേഡിയൻ ഭാരവാഹികളെ നാഷണൽ പ്രസിഡന്റ് കുര്യൻ പ്രക്കാനം പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാങ്ങളെ ഏകീകരിപ്പിച്ചു ഐക്യകേരളം രൂപീകൃതമായതുപോലെ കാനഡയിലെ വിവിധ സംസ്ഥാങ്ങളിൽ ചിന്നി ചിതറി കിടന്ന മലയാളി സംഘടനകളെ കൂട്ടി യോചിപ്പിച്ചു ഒരു കുടക്കീഴിൽ ആക്കി കനേഡിയൻ ഐക്യവേദി എന്ന പ്രസ്ഥാനം കേരളപിറവി ദിനത്തിൽ രൂപീകരിച്ചത് . ജാതി മത രാഷ്രീയ വിഭജിയത ചിന്തകൾക്ക് അതീതമായി പ്രവാസി എന്ന വികാരം കാത്ത് സൂക്ഷിക്കുന്ന പ്രസ്ഥാങ്ങളെ ഉൾക്കൊള്ളിച്ചാണ് ഈ പ്രസ്ഥാനം രൂപീകരിച്ചിരിക്കുന്നത് എന്ന് സംഘടനയുടെ കുര്യൻ പ്രക്കാനം അറിയിച്ചു.

കാനഡയിലെ ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഈ ഫെഡറേഷനിലേക്കു സ്വാഗതം ചെയ്യുന്നതായി നെഫ് മാസ് ജനറൽ സെക്രട്ടറി പ്രസാദ് നായർ പറഞ്ഞു
website www.nfmac.org [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP