Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ ഇടവകദിനവും ക്രിസ്തുമസ് ആഘോഷവും

കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ ഇടവകദിനവും ക്രിസ്തുമസ് ആഘോഷവും

കാൽഗറി, ജോസഫ് ജോൺ

കാൽഗറി: കാൽഗറിയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് അവരുടെ ഇടവകദിനവും ക്രിസ്തുമസ്ആഘോഷവും നടത്തുന്നു. 2020 ഡിസംബർ 20 ഞായറാഴ്ച വൈകുന്നേരം 06:00 മുതൽ സൂംവഴിയാണ് ഇത് നടത്തപ്പെടുന്നത്

ഡൽഹി ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. യൂഹനൻ മാർ ഡെമെട്രിയോസിന്റെ ശുഭസാന്നിധ്യം ഈഅവസരത്തിൽ ഉണ്ടായിരിക്കുന്നതായിരിക്കും .കൂടാതെ, കുട്ടികൾക്ക് സന്ദേശംനൽകുവാനായി ഇന്ത്യയിൽനിന്ന് ഒരു പ്രത്യേക അതിഥിയുടെ മഹനീയസാന്നിധ്യവും ഉണ്ടായിരിക്കും.

ഈപരിപാടിയുടെ കോർഡിനേറ്റർമാരായ ആനി അബ്രഹാമും, ജിജു മാത്യുവും സൺഡേസ്‌കൂൾ കുട്ടികളുടെയും, യുവജനങ്ങളുടെയും വൈവിധ്യമാർന്ന പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു. പരിപാടിയുടെ വിജയത്തിനായി എല്ലാ ഇടവകക്കാരുടെയും സഹകരണവും, സാന്നിധ്യവും ഇടവക വികാരി ഫാ. ജോർജ് .എസ് .വർഗീസ് സാദരം ക്ഷണിക്കുന്നു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP