1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ലോകകപ്പ് ഉയർത്താതെ ഇന്ത്യ മടങ്ങിയതിൽ കടുത്ത അസംതൃപ്തി; മധ്യനിരയിലെ വീഴ്‌ച്ചയ്ക്ക് സെലക്ടർമാരും നായകനും ഉത്തരവാദിത്വം; പരിശീലക കസേരയിൽ ശാസ്ത്രിക്ക് അധിക നാൾ ഇല്ലെന്ന് സൂചന; കോലിയുടെ നായകസ്ഥാനത്തിനും ഭീഷണി; രോഹിത് ഏകദിന ടി20 നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ടെസ്റ്റിൽ കോലി തുടരണമെന്നും അഭിപ്രായം; അവസരം കാത്ത് പുറത്തുള്ളത് യുവ താരങ്ങളുടെ നീണ്ട നിര

July 15, 2019 | 05:12 pm

മുംബൈ: ഏകദിന ലോകകപ്പ് അവസാനിച്ചു. ഏഴാഴ്ച നീണ്ട് നിന്ന ടൂർണമെന്റിൽ കിരീടപ്രതീക്ഷകളുമായി എത്തിയ ടീം ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലാണ് ആരാധകർ ഇപ്പോഴും. എന്നാൽ ലോകകപ്പ് തോൽവി ടീമിൽ വൻ അഴിച...

തുടക്കം മുതൽ വാഴ്‌ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും

July 15, 2019 | 12:54 am

ലോഡ്‌സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്....

വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്

July 15, 2019 | 12:16 am

ലോഡ്സ് (ലണ്ടൻ): നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയ...

ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റൺ വീതം നേടി; നാലാമനായി ദിനേശ് കാർത്തിക്കും മടങ്ങി; തകർപ്പൻ ബൗളിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോൾട്ടും; ഹെന്റിക്ക് മൂന്ന് വിക്കറ്റ്; കൂട്ടത്തകർച്ചയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ; മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിക്കുമോ?

July 10, 2019 | 04:30 pm

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത...

ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; ലോകകപ്പിലെ ആദ്യ സെമിയിൽ രസംകൊല്ലിയായി മഴ; മാഞ്ചസ്റ്ററിൽ മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധ സെഞ്ച്വറി; പന്തെറിഞ്ഞ എല്ലാവർക്കും ഓരോ വിക്കറ്റ് വീതം; മഴ കാരണം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

July 09, 2019 | 06:53 pm

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ ...

സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും

July 08, 2019 | 09:27 pm

മാഞ്ചസ്റ്റർ: ലീഗ് ഘട്ടം കഴിഞ്ഞു. ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. സെമി ഫൈനലുകളും ഫൈനലും. പത്ത് ടീമുകൾ ഉണ്ടായിരുന്ന ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ, ഓസ്‌ട്രേലിയ, ...

വാർണറുടെ തകർപ്പൻ സെഞ്ച്വറിയും അലക്‌സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാർ വീണത് 10 റൺസ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമൻ; അവസാന മത്സരം തോറ്റ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും; ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി

July 07, 2019 | 02:02 am

മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ സൗത്താഫ്രിക്കയോട് 10 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഇന്നത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ രണ്ടാമതായ ഓസ്‌ട്രേലിയ രണ്ടാം സെമിയിൽ ആതിഥേയരാ...

മാനം രക്ഷിക്കാനുള്ള അവസാന പോരിൽ അഫ്ഗാന് 312 റൺസ് വിജയലക്ഷ്യം; ഗെയിൽ നേരത്തെ പുറത്തായെങ്കിലും പതറാതെ വിൻഡീസ്; ഷായ് ഹോപ്പിനും, പി നിക്കോളസിനും ഇവാൻ ലൂയിസിനും അർധ സെഞ്ച്വറി

July 04, 2019 | 07:23 pm

ഹെഡ്ഡിങ്‌ലീ: ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരായ അഫ്ഗാനിസ്താന് 312 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് 58(...

ഇംഗ്ലണ്ട് തോക്കണേ എന്ന പാക്കിസ്ഥാന്റെ പ്രാർത്ഥന ഫലിച്ചില്ല; ഓസ്‌ട്രേലിയക്കും ഇന്ത്യക്കും പിന്നാലെ ത്രീ ലയൺസും സെമിയിൽ; ആതിഥേയർ അവസാന നാലിലേക്ക് മുന്നേറിയത് ന്യൂസിലാൻഡിനെ തകർത്ത്; ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇംഗ്ലീഷ് വിജയം സമഗ്രാധിപത്യത്തോടെ; കിവീസ് വീണത് 119 റൺസ് അകലെ; ബെയ്‌സ്‌റ്റോ അടിച്ചൊതുക്കിയപ്പോൾ ബൗളർമാർ എറിഞ്ഞൊതുക്കി; സെമിയിലെ അവസാന ടീമാകാൻ പാക്കിസ്ഥാന് വേണം വൻ വിജയം; ബെയ്‌സ്റ്റോ തന്നെ കളിയിലെ കേമൻ

July 03, 2019 | 11:13 pm

ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പിന്നാലെ ആതിഥേയരായ ഇംഗ്ലണ്ടും സെമിയിലേക്ക് മു്‌നനേറി. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാ...

ഇന്ത്യക്ക് പിന്നാലെ ന്യൂസിലാൻഡിനേയും അടിച്ച് പരത്തി ജോണി ബെയ്‌സ്‌റ്റോ; തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിങ്; മധ്യനിരയിൽ ഇംഗ്ലീഷുകാരെ വരുതിക്ക് നിർത്തി കിവികൾ; നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം; ജയിക്കുന്നവർ സെമിയിലേക്ക്

July 03, 2019 | 07:24 pm

ചെസ്റ്റർ ലീ സ്ട്രീറ്റ്: ഇന്ത്യക്കെതിരെ നിർത്തിയ സ്ഥലത്ത് നിന്നായിരുന്നു ജോണി ബെയ്‌സ്‌റ്റോ ജേസൺ റോയ് സഖ്യം തുടങ്ങിയത്. അർധ സെഞ്ച്വറിയുമായി റോയിയും തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി ബെയ്‌സ്‌റ്റോയും കത്...

ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്‌ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്‌ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ

July 02, 2019 | 11:20 pm

എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജ...

തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

June 30, 2019 | 07:01 pm

എഡ്ജ്ബാസ്റ്റൺ: ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ അടിക്ക് തിരിച്ചടിയുമായി ഇന്ത്യയും ഇംഗ്ലണ്ടും മുന്നേറിയപ്പോൾ കോലിപ്പടയ്ക്ക് മുന്നിൽ 338 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്...

ജീവൻ മരണ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്ക് മുന്നിൽ കാലിടറി ശ്രീലങ്ക; പ്രോട്ടീസ് വേഗക്കാർക്ക് മുന്നിൽ അടി പതറിയപ്പോൾ 203 റൺസിന് പുറത്ത്; മികച്ച തുടക്കങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിയാതെ ബാറ്റ്‌സ്മാന്മാർ; മോറിസിനും പ്രിട്ടോറിയസിനും മൂന്ന് വിക്കറ്റ്; സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ 204 റൺസ്

June 28, 2019 | 06:55 pm

ചെസ്റ്റർ ലീ സ്ട്രീറ്റ്: സൗത്താഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയ്ക...

MNM Recommends

Loading...
Loading...