Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക് ടോക്കിന് തടയിടാൻ ഹൈപ്പർ ഷോട്ടിനാകുമോ! ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത് തൊണ്ണൂറ് സെക്കന്റ് ദൈർഘ്യമുള്ള കണ്ടന്റുകൾ; പൂർണമായും യൂസർ ജനറേറ്റഡ് ഫ്‌ളാറ്റ്‌ഫോം; ഹൈപ്പർ ഷോട്ട്‌സ് എന്ന പുതിയ ആപ്പുമായി വീഡിയോ ഓൺ ഡിമാൻഡ് വെബ്‌സൈറ്റായ സീഫൈവ്

ടിക് ടോക്കിന് തടയിടാൻ ഹൈപ്പർ ഷോട്ടിനാകുമോ! ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത് തൊണ്ണൂറ് സെക്കന്റ് ദൈർഘ്യമുള്ള കണ്ടന്റുകൾ; പൂർണമായും യൂസർ ജനറേറ്റഡ് ഫ്‌ളാറ്റ്‌ഫോം; ഹൈപ്പർ ഷോട്ട്‌സ് എന്ന പുതിയ ആപ്പുമായി വീഡിയോ ഓൺ ഡിമാൻഡ് വെബ്‌സൈറ്റായ സീഫൈവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: വളരെ പെട്ടെന്നാണ് ലോകമെമ്പാടും ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്ക് ജനപ്രിയമായത്. കൂടാതെ, പിന്നീട് ഏറ്റവും കൂടുതൽ ടിക് ടോക് ഉപയോക്താക്കളും ഇന്ത്യയിലാണ്. ദിനംപ്രതി നിരവധി രസകരമായ നിരവധി വീഡിയോകളാണ് ഇത്തരത്തിൽ സോഷ്യൽമീഡിയിൽ എത്തുന്നതും. യൂസർ ജനറേറ്റഡ് കണ്ടന്റ് പ്ലാറ്റ് ഫോം എന്ന നിലയിൽ ടിക്ക് ടോക്കിനുള്ള ആധിപത്യത്തിന് തടയിടാൻ ഒരു ശ്രമം നടക്കുന്നുണ്ട്. സീ എന്റർടെയ്ന്റ്‌മെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള വീഡിയോ ഓൺ ഡിമാൻഡ് വെബ്‌സൈറ്റായ സീ5 ആണ് ഹൈപ്പർ ഷോട്ട്‌സ് എന്ന പുതിയ ആപ്പുമായി എത്തുന്നത്.

സെലിബ്രിറ്റികൾക്കും പൊതു ജനങ്ങൾക്കും ഈ പ്ലാറ്റ് ഫോമിലൂടെ വീഡിയോ കണ്ടന്റുകൾ സൃഷ്ടിക്കാനാകും. 90 സെക്കൻഡ് ദൈർഘ്യമുള്ള കണ്ടന്റാണ് ഇതിലൂടെ രൂപീകരിക്കാനാവുക. പൂർണ യൂസർ ജനറേറ്റഡ് കണ്ടന്റ് പ്ലാറ്റ് ഫോമാണ് ഇത്. ഡിജിറ്റൽ വീഡിയോകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എന്റർടെയ്ന്റ്‌മെന്റ് ആപ്പ് രൂപീകരിക്കുകയാണ് സീ 5ന്റെ ലക്ഷ്യം. ഇതിലൂടെ വരുമാനം വർധനയും കമ്പനി ലക്ഷ്യമിടുന്നു. തുടക്കത്തിൽ പരസ്യ അധിഷ്ഠിത കണ്ടന്റ് ആണ് ആപ്പിൽ ഉണ്ടാവുക എങ്കിലും പിന്നീട് സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി സേവനങ്ങൾ നൽകാനാണ് തീരുമാനം.

വീഡിയോ അധിഷ്ഠിത സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് വെല്ലുവിളി ഉയർത്താൻ ഹൈപ്പർ ഷോട്ട്‌സിന് ആകുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ബൈറ്റ് ഡാൻസ് എന്ന ചൈനീസ് ഐടി കമ്പനിയുടേതാണ് ടിക് ടോക്. ടിക് ടോക്കിന്റെ മൊത്തം ഉപയോക്താക്കളിൽ 31 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഹൈപ്പർ ഷോട്ട്‌സിന് ഇന്ത്യൻ സോഷ്യൽമീഡിയയിൽ കീഴടക്കാനാകുമോ എന്നാണ് ഇനി ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP