Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎഇ എക്സ്ചെയ്ഞ്ച് താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു; നടപടി ഉപകമ്പനിയായ ഫിനാബ്ലർ കമ്പനി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വ്യാപാരം നിർത്തിവെച്ചതിനെ തുർന്ന്; എൻഎംഎസി കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഷെട്ടിയുടെ സ്ഥാപനത്തെ ഉലയ്ക്കുന്നു; ഉപഭോക്താക്കളോട് ക്ഷമചോദിച്ച് യുഎഇ എക്സ്ചെയ്ഞ്ച് രംഗത്ത്

യുഎഇ എക്സ്ചെയ്ഞ്ച് താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചു; നടപടി ഉപകമ്പനിയായ ഫിനാബ്ലർ കമ്പനി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വ്യാപാരം നിർത്തിവെച്ചതിനെ തുർന്ന്; എൻഎംഎസി കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഷെട്ടിയുടെ സ്ഥാപനത്തെ ഉലയ്ക്കുന്നു; ഉപഭോക്താക്കളോട് ക്ഷമചോദിച്ച് യുഎഇ എക്സ്ചെയ്ഞ്ച് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇ എക്സ്ചേഞ്ച് തങ്ങളുടെ എല്ലാ ശാഖകളിലുമുള്ള പണമിടപാടുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി റിപ്പോർട്ട്. ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുള്ള പണമിടപാടും നിർത്തിവെച്ചേക്കും. അതേസമയം യുഎഇ എക്സ്ചെയ്ഞ്ചിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തമായ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ യുഎഇ എക്സ്ചെയ്ഞ്ചിനെ ആശ്രയിക്കുന്ന പ്രവാസി നിക്ഷേപകർ കൂടുതൽ പ്രതിസന്ധിയിലേക്ക് അകപ്പെട്ടു.

എന്നാൽ താത്കാലികമായ വെല്ലുവിളികളും പ്രതിസന്ധികളും കാരണം 'ഞങ്ങളുടെ'ഓൺലൈൻ ഫ്ളാറ്റ് ഫോം വഴിയുള്ള ഇടപാടും, ബ്രാഞ്ചുകൾ വഴിയുള്ള ഇടപാടുകളും താത്കാലികമായി റദ്ദ് ചെയ്യുന്നുവെന്നാണ് ഉപഭോക്കാക്കൾക്കയച്ച ഇമെയ്ൽ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

അതേസമയം നിലവിലുള്ള എല്ലാ ഇടപാടുകളും എത്രയും വേഗം ആരംഭിക്കുന്നതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇപ്പോൾ ഉപഭോക്താക്കൾക്ക് നേരിട്ട അസൗകര്യത്തോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ എൻഎംസി ഹെൽത്ത് കെയറിന്റെ സ്ഥാപകനായ ബിആർ ഷെട്ടിയുടെ ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനാണ് യുഎഇ എക്സ്ചെയ്ഞ്ച്. മാത്രവുമല്ല ലണ്ടൻ സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ, അനുബന്ധ സ്ഥാപനമായിട്ടാണ് യുഎഇ എക്സ്ചെയ്ഞ്ച് പ്രവർത്തിക്കുന്നത്. അതേസമയം എൻഎംസിയിൽ നടന്ന സാമ്പത്തിക ക്രമക്കേടാണ് യുഎഇ എക്സ്ചെയ്ഞ്ചും ഇപ്പോൾ താത്കാലികമായി അടച്ചിട്ടതെന്ന ആരപോണവും നിലനിൽക്കുന്നുണ്ട്.

എന്നാൽ എൻഎംസിയുടെ ആകെ വരുന്ന കടബാധ്യത അഞ്ച് ബില്യൺ ഡോളറാണെന്നാണ് ബ്ലൂംബർഗ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നേരത്തെ എൻഎംസിയുടെ ആകെ വരുന്ന കടം 2.5 ബില്യൺ ഡോളറായിരുന്നു ഉണ്ടായിരുന്നതെന്നാണ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. കടബാധ്യതയുടെ പൂർണമായ വിവരങ്ങൾ പുറത്തുവരുന്നത് കമ്പനിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തിരിമറികളുടെയും, ആരോപണങ്ങളുടെയും അന്വേഷണത്തിലാണ്. കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടൻ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിംഗിലാണ് എൻഎംസി കടബാധ്യതയുമായി ബന്ധപ്പെട്ട പൂർണ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ ജൂണിൽ എൻഎംസി സമർപ്പിച്ച ഫയലിംഗിൽ 2.1 ബില്യൺ ഡോളർ കടബാധ്യത മാത്രമാണ് ചൂണ്ടിക്കാട്ടിയത്. അതേമയം ഡയറക്ടർ ബോർഡിനോട് വെളിപ്പെടുത്താത്തും ബോർഡിന്റെ അനുമതി ലഭിക്കാത്തതുമായ 2.7 ബില്യൺ ഡോളറിന്റെ ബാധ്യതകൾ കൂടി പുതുതായി കണ്ടെത്തിയതായി കമ്പനി വ്യക്തമാക്കി.

എന്നാൽ യുഎഇയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ അബുദാബി ഫസ്റ്റ് ബാങ്ക് എൻഎംസിയിലുള്ള 2.5 മില്യൺ ഓഹരികൾ വിറ്റഴിച്ചുവെന്നാണ് വിവരം. അതേസമയം നേരത്തെ ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഓഹരികളിലായിരുന്നു ഇത്. പിന്നീട് അബുദാബി ഫസ്റ്റ് ബാങ്കിന്റെ കൈവശമായിരുന്നു ഈ ഓഹരികൾ ഉണ്ടായിരുന്നത്. എന്നാൽ ഷെട്ടിയുടെ നിർദ്ദേശ പ്രകാരമാണ് അബുദാബി ഫസ്റ്റ് ബാങ്ക് ഓഹരികൾ വിറ്റഴിച്ചതെന്ന റിപ്പോർട്ടുകളുമുണ്ട്.

അതേസമയം ഷെട്ടിയുടെ പക്കലുള്ള ഏതാണ്ട് 4.8 മില്യൺ വരുന്ന ഓഹരികൾ ഫാൽക്കൻ പ്രൈവറ്റ് ബാങ്കിലെ നോമിന എക്കൗണ്ടിലാണുള്ളത്. ഈ ഓഹരികളെല്ലാം കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ഫസ്റ്റ് അബുദാബി ബാങ്കിലേക്ക് മാറ്റിയത്. ഇതിൽ 2.5 മില്യൺ വരുന്ന ഓഹരികളാണുള്ളത്. സാമ്പത്തിക ക്രമക്കേടുമായ ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എൻഎംസിയുടെ ഓഹരികളിൽ 64 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. എഫ്ടിഎസ്ഇയിൽ 100 പോയിന്റാണ് ഇടിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP