Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത് ഏറ്റവും വില കൂടിയ ഭൂമി വിൽപ്പന നടന്നത് നമ്മുടെ കൊച്ചിയിലോ? ഒരു സെന്റ് സ്ഥലത്തിന് രണ്ട് കോടി വിലയാധാരം എഴുതി എംജി റോഡിലെ കണ്ണായ ഭൂമി ശീമാട്ടി സ്വന്തം ആക്കിയത് ഇങ്ങനെ; മതിപ്പ് വിലയുടെ പതിൻ മടങ്ങ് കടന്ന കച്ചവടം കണ്ട് ഞെട്ടി കൊച്ചിക്കാർ

ലോകത്ത് ഏറ്റവും വില കൂടിയ ഭൂമി വിൽപ്പന നടന്നത് നമ്മുടെ കൊച്ചിയിലോ? ഒരു സെന്റ് സ്ഥലത്തിന് രണ്ട് കോടി വിലയാധാരം എഴുതി എംജി റോഡിലെ കണ്ണായ ഭൂമി ശീമാട്ടി സ്വന്തം ആക്കിയത് ഇങ്ങനെ; മതിപ്പ് വിലയുടെ പതിൻ മടങ്ങ് കടന്ന കച്ചവടം കണ്ട് ഞെട്ടി കൊച്ചിക്കാർ

കൊച്ചി: കൊച്ചിയിൽ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഭൂമിയായി ഇത് മാറിയേക്കാം. ശീമാട്ടിയാണ് ഈ വസ്തു സ്വന്തമാക്കുന്നത്.

എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമിയാണ് ഇത്. കേരളത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കു കച്ചവടം നടന്നതും ഇത് തന്നെയാണെന്നാണ് വിലയിരുത്തൽ. ഇത്രയും ഉയർന്ന തുകയ്ക്ക് ഇതേ അളവു ഭൂമി രേഖാമൂലം വിൽപന ഒരിടത്തും നടന്നിട്ടില്ല. ഇത്തരമൊരു കച്ചവടം രാജ്യത്തുതന്നെ കുറവാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ പറയുന്നു. അതായത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലമായി കൊച്ചി മാറുകയാണ്.

എംജി റോഡിന്റെ വടക്കേ അറ്റത്തു ലബോറട്ടറി എക്യൂപ്‌മെന്റ് സ്റ്റോർ ഉടമ വി.ജെ. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നു മെട്രോ നിർമ്മാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയായ 0.37 ആർ (398 ചതുരശ്ര അടി) ഭൂമി ശീമാട്ടിയാണ് വാങ്ങിയത്. (436 ചതുരശ്ര അടിയാണ് ഒരു സെന്റിന്റെ വിസ്തൃതി). ത്രികോണാകൃതിയിൽ കിടന്ന ആ തുണ്ടു ഭൂമിയാണ് വലിയ വില നൽകി ശീമാട്ടി സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP