Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയും ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള കമ്പനിയും ചേർന്നാൽ എന്ത് സംഭവിക്കും? സൗദി അരാംകോയും റിലയൻസും കൈകോർക്കാനുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി; മുകേഷ് അംബാനിയുടെ റിഫൈനിങ്-പെട്രോ കെമിക്കൽ ബിസിനസിന്റെ 25 ശതമാനം സ്വന്തമാക്കാൻ സൗദി സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ; ഡീലിന് മുൻകൈയെടുക്കുന്നത് മുഹമ്മദ് ബിൻ സൽമാൻ തന്നെ

ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയും ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള കമ്പനിയും ചേർന്നാൽ എന്ത് സംഭവിക്കും? സൗദി അരാംകോയും റിലയൻസും കൈകോർക്കാനുള്ള ശ്രമങ്ങൾക്ക് പച്ചക്കൊടി; മുകേഷ് അംബാനിയുടെ റിഫൈനിങ്-പെട്രോ കെമിക്കൽ ബിസിനസിന്റെ 25 ശതമാനം സ്വന്തമാക്കാൻ സൗദി സർക്കാർ ഉടമസ്ഥതയിലുള്ള അരാംകോ; ഡീലിന് മുൻകൈയെടുക്കുന്നത് മുഹമ്മദ് ബിൻ സൽമാൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോകത്തെ രണ്ട് പടുകൂറ്റൻ വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള കൈകോർക്കലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭമുള്ള കമ്പനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗദി അരാംകോയും ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ റിലയൻസുമാണ് കൈകോർക്കുന്നത്. പെട്രോകെമിക്കൽ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയേക്കാവുന്ന ഈ കൈകോർക്കലിന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞു.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ സംരംഭങ്ങളിൽ 25 ശതമാനം സ്വന്തമാക്കാനാണ് അരാംകോയുടെ നീക്കം. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ അരാംകോയുടെ വരവ് റിലയൻസിന് ഈ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിലും ഇന്ധനവിലയിലുൾപ്പെടെ ഇത് വലിയ മാറ്റങ്ങൾക്ക് വരുത്തിയേക്കുമെന്നും വ്യവസായ നിരീക്ഷകർ പറയുന്നു.

നാലുമാസം മുമ്പാണ് അരാംകോ റിലയൻസിന്റെ പെട്രോകെമിക്കൽ സംരംഭങ്ങളിൽ താത്പര്യം കാണിച്ചുതുടങ്ങിയത്. ഫെബ്രുവരിയിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തിനും ഈ ലക്ഷ്യമുണ്ടായിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹം മുകേഷ് അംബാനിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ലോകത്തെ തന്നെ രണ്ട് വലിയ വ്യവസായ സ്ഥാപനങ്ങളുടെ കൈകോർക്കലിന് സൗദി രാജകുമാരൻ പ്രത്യേക താത്പര്യമെടുത്തതായും സൂചനയുണ്ട്.

2018-ലെ കണക്കനുസരിച്ച് ദിവസം 1.36 കോടി ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനനാണ് സൗദി അരാംകോ. വർഷം 7.7 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കുന്ന അരാംകോ ലാഭക്കണക്കിൽ ലോകത്തുതന്നെ ഒന്നാമതാണ്. 25 ലക്ഷം കോടിയാണ് അരാംകോയുടെ വാർഷിക വരുമാനമായി കണക്കാക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമാണ് റിലയൻസ് ഇൻഡസ്ട്രീസ്. വർഷം 45,725 കോടി രൂപ റിലയൻസിന് ലാഭമുണ്ട്. 3.8 ലക്ഷം കോടി രൂപയാണ് വാർഷിക വരുമാനമായി കണക്കാക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ 25 ശതമാനം അരാംകോ സ്വന്തമാക്കുമ്പോൾ എത്ര കോടി രൂപയുടെ ഇടപാടാകും നടക്കുകയെന്നതും വ്യവസായ ലോകത്ത് ആകാംഷയുയർത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ജൂണോടെ തീരുമാനമാകുമെന്നാണ് സൂചന. 8.5 ലക്ഷം കോടി രൂപയോളമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം ഓഹരി വില. അതിൽ 25 ശതമാനമാകും അരാംകോ സ്വന്തമാക്കുകയെന്നാണ് സൂചന. വളർന്നുപന്തലിച്ചുകഴിഞ്ഞ റിലയൻസ് ഇൻഡസ്ട്രീസിന് ഇനി വ്യവസായ പങ്കാളികൾ അത്യാവശ്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ എണ്ണക്കമ്പനികൾ ഗ്രീൻഫീൽഡ് റിഫൈനറി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി അരാംകോ ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസം 12 ലക്ഷം ബാരൽ എണ്ണ ഉദ്പാദിപ്പിക്കുന്ന റിഫൈനറിയാണ് ലക്ഷ്യമിട്ടിരുന്നത്. റിലയൻസിൽ അരാംകോ പണമിറക്കുന്നതിന് പിന്നിൽ ഈ ഉദ്പാദന കേന്ദ്രവുമായി ബന്ധമുണ്ടോ എന്നത് ഇപ്പോൾ വ്യക്തമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP