Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിപണിയുടെ 'ബോക്‌സോഫീസ്' തകർക്കാൻ ഏലയ്ക്ക; ചരിത്രത്തിൽ ആദ്യമായി ഉയർന്ന വിലയായ 5000 രൂപയിൽ; വില ഉയരുന്നുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനമില്ലെന്ന് പരാതി; വിളവില്ലാത്ത സമയത്ത് വിലയുയർന്നത് തിരിച്ചടി; ഏലത്തിന് വില വർധിക്കുമ്പോഴും കുരുമുളകിന്റെ വിലയിടിയുന്നത് കർഷകർക്ക് ആശങ്ക

വിപണിയുടെ 'ബോക്‌സോഫീസ്' തകർക്കാൻ ഏലയ്ക്ക; ചരിത്രത്തിൽ ആദ്യമായി ഉയർന്ന വിലയായ 5000 രൂപയിൽ; വില ഉയരുന്നുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനമില്ലെന്ന് പരാതി; വിളവില്ലാത്ത സമയത്ത് വിലയുയർന്നത് തിരിച്ചടി; ഏലത്തിന് വില വർധിക്കുമ്പോഴും കുരുമുളകിന്റെ വിലയിടിയുന്നത് കർഷകർക്ക് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ : വിപണിയുടെ 'ബോക്‌സോഫീസ് കലക്ഷൻ' തകർക്കുന്ന തരത്തിലാണ് ഇപ്പോൾ ഏലയ്ക്കാ വില ഉയരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏലയ്ക്കാ ഉയർന്ന വിലയായ 5000ൽ എത്തുന്നത്. 3244 രൂപയാണ് ശരാശരി വില. കഴിഞ്ഞ മാസം ഏലക്കായുടെ ഉയർന്ന വില 4000 കടന്നിരുന്നു. ഏപ്രിൽ മാസം 3000 രൂപയിലേക്ക് ഉയർന്നത് തന്നെ ഏറെ നാളത്തെ കാത്തിരിപ്പിലാണ്. എന്നാലിപ്പോൾ വെറും രണ്ട് മാസം പിന്നിട്ട വേളയിലാണ് ഏലയ്ക്കാ വില 5000ലേക്ക് കുതിച്ച് കയറിയിരിക്കുന്നത്. എന്നാൽ വിലവർധന കർഷകർക്ക് പ്രയോജനം ചെയ്യുന്നില്ലെന്നും ഏലത്തിന്റെ വിളവില്ലാത്ത സമയത്ത് വിലയിൽ കുതിച്ച് ചാട്ടമുണ്ടായത് കർഷകർക്ക് തിരിച്ചടിയാണെന്നുമാണ് ഇപ്പോഴത്തെ പരാതി.

പ്രളയത്തിൽ ഒലിച്ചുപോയ കൃഷിയുടെ അവശേഷിക്കുന്ന ഭാഗം സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമത്തിനിടെയാണു വെല്ലുവിളിയായി വേനൽ എത്തിയത്. അതോടെ ഹൈറേഞ്ചിൽ വൻതോതിൽ ഏലം കൃഷി നശിക്കാൻ കാരണമായി. ഉൽപാദനം നാമമാത്രമായി ചുരുങ്ങിയതോടെ ഏലക്കായുടെ ഇ-ലേലത്തിൽ വില ഓരോ ദിവസവും റെക്കോർഡുകൾ പഴങ്കഥയാക്കി. ഏപ്രിൽ 2 മുതലാണ് ഏലക്കായുടെ വില റെക്കോർഡുകൾ ഭേദിച്ചു കുതിക്കാൻ തുടങ്ങിയത്. 2016ൽ 500 രൂപയ്ക്കു വിൽപന നടന്ന ഏലക്കായുടെ വിലയാണ് ശരവേഗത്തിൽ കുതിക്കുന്നത്.

ഏലം വില കുതിച്ചുകയറുമ്പോഴും ഹൈറേഞ്ചിലെ മറ്റൊരു പ്രധാന വിളയായ കരുമുളകിന്റെ വിലയിടിയുകയാണ്. വിപണിയിലേക്കുള്ള മുളകിന്റെ വരവിൽ വൻ കുറവ് അനുഭവപ്പെടുമ്പോഴും കുരുമുളകിന്റെ വില ഇടിയുന്നു. ജൂൺ ആദ്യവാരം 360 രൂപയായിരുന്ന കുരുമുളക് വില നിലവിൽ 340 രൂപയിലേക്കു താഴ്ന്നു. ഉൽപാദനത്തിലെ കുറവുമൂലം കർഷകരുടെ പക്കൽ കാര്യമായ തോതിൽ കുരുമുളക് ഇല്ലെങ്കിലും വിലയിടിവു തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

2017ലെ സീസൺ സമയത്ത് 700 രൂപ വരെ എത്തിയ കുരുമുളക് വിലയാണു നിലവിൽ ഉൽപാദനം കുറഞ്ഞിട്ടും ഉയരാതെ നിൽക്കുന്നത്. മുൻവർഷങ്ങളിൽ സ്‌കൂൾ സീസൺ ആരംഭിക്കുമ്പോൾ ഭേദപ്പെട്ട തോതിൽ വിപണിയിലേക്കു കുരുമുളക് എത്തിയിരുന്നു. ഇത്തവണ വരവ് വൻതോതിൽ കുറഞ്ഞു. അതിനൊപ്പം ഇടനിലക്കാർ കുരുമുളക് സൂക്ഷിച്ചു വയ്ക്കുന്ന പ്രവണത ഉണ്ടാകുന്നതായി സൂചനയുണ്ട്.

അതിനിടെ കാലവർഷം എത്തിയതോടെ കർഷകർ വീണ്ടും കൃഷിയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രളയവും വേനലും തകർത്ത കുരുമുളക് വിപണിക്ക് ഇതു പ്രതീക്ഷയേകുന്നു. പ്രതിസന്ധിയെ അതിജീവിച്ച കുരുമുളക് ചെടികൾ വീണ്ടും തളിർക്കുകയും തിരിയിടുകയും ചെയ്തിട്ടുണ്ട്. ചില മേഖലകളിൽ കാര്യമായ തോതിൽ മഴ ലഭിക്കാത്തതു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. രാസവള പ്രയോഗം കുറച്ച് ജൈവ കൃഷിയുമായി മുന്നോട്ടു പോകാനാണു കർഷകർ താൽപര്യം കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP