Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടെലികോം കമ്പനികൾക്ക് പിന്നാലെ ഓൺലൈൻ സ്റ്റോർ വമ്പന്മാർക്കും 'ഓഫർ വിപ്ലവത്തിലൂടെ' വെല്ലുവിളിയാകാൻ റിലയൻസ് ഗ്രൂപ്പ്; ഇ കോമേഴ്‌സ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ മണിയും കിരാന സ്‌റ്റോറുകളും അടക്കമുള്ള ഘടകങ്ങളെ ഉൾപ്പെടുത്തി പുത്തൻ പ്രോജക്ട് എത്തും; 2023 ആകുമ്പോഴേയ്ക്കും 50,000 കിരാന സ്‌റ്റോറുകൾ തുടങ്ങാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും സൂചന

ടെലികോം കമ്പനികൾക്ക് പിന്നാലെ ഓൺലൈൻ സ്റ്റോർ വമ്പന്മാർക്കും 'ഓഫർ വിപ്ലവത്തിലൂടെ' വെല്ലുവിളിയാകാൻ റിലയൻസ് ഗ്രൂപ്പ്; ഇ കോമേഴ്‌സ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ജിയോ മണിയും കിരാന സ്‌റ്റോറുകളും അടക്കമുള്ള ഘടകങ്ങളെ ഉൾപ്പെടുത്തി പുത്തൻ പ്രോജക്ട് എത്തും; 2023 ആകുമ്പോഴേയ്ക്കും 50,000 കിരാന സ്‌റ്റോറുകൾ തുടങ്ങാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയിലെ സ്വകാര്യ ടെലികോം സർവീസുകളെ മലർത്തിയടിച്ച് ശരവേഗത്തിൽ മുന്നേറ്റം നടത്തിയ ബ്രാൻഡാണ് റിലയൻസിന്റെ ജിയോ. തുടക്ക കാലം മുതൽ തന്നെ സൗജന്യ ഓഫറുകൾ നൽകി ഉപഭോക്താക്കളെ സൃഷ്ടിച്ച കമ്പനിക്ക് ആദ്യകാലത്ത് കുറച്ച് പണം ജിയോ എന്ന പ്രോജക്ടിൽ മുടക്കേണ്ടി വന്നെങ്കിലും മികച്ച ഐഡിയയായതിനാൽ പ്രതീക്ഷിച്ചതിലും അധികം ഉപഭോക്താക്കളെ കിട്ടി. ബിസിനസ് ഐഡിയയുടെ കാര്യത്തിൽ ചക്രവർത്തിയായ മുകേഷ് അംബാനി ഇപ്പോൾ കൊണ്ടു വരുന്നത് ഓൺലൈൻ റീടെയ്ൽ പോർട്ടലിലേക്കുള്ള പുതു പുത്തൻ ഐഡിയയാണ്.

ഇന്ത്യയിൽ ഇ കോമേഴ്‌സ് മേഖല കൈയടക്കിയിരിക്കുന്ന ഫ്‌ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളിയായി അംബാനി എന്താണ് കൊണ്ടു വരുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ഏവരും. ജിയോയിലൂടെ സൗജന്യ നിരക്കിൽ സേവനങ്ങൾ വാരി വിതറിയ അംബാനി ഓൺലൈൻ ബിസിനസിലേക്ക് ചുവട് വയ്ക്കുന്നത് ഉൽപന്നങ്ങൾക്ക് നൽകാൻ പോകുന്ന വമ്പൻ വിലക്കുറവിലൂടെയാകുമെന്ന് ഉറപ്പ്. മറ്റ് ഓൺലൈൻ ഷോപ്പിങ് കമ്പനികൾ കോടികൾ എറിഞ്ഞ് ബിസിനസ് പിടിക്കാൻ ശ്രമിക്കുമ്പോഴും സാങ്കേതികത, ഇകൊമേഴ്‌സ്, ജിയോ മണി, ചെറിയ കിരാന സ്റ്റോറുകൾ (ഓഫ് ലൈൻ റീട്ടെയിൽ ഷോപ്പ്) എന്നീ ഘടകങ്ങളെല്ലാം ബന്ധിപ്പിച്ചാണ് അംബാനി പുതിയ ബിസിനസ് തന്ത്രം മെനയുന്നത്.

രാജ്യത്ത് 2023 ആകുമ്പോഴേക്കും 50,000 കിരാന സ്റ്റോറുകൾ തുടങ്ങുമെന്നാണ് അറിയുന്നത്. നിലവിൽ റിലയൻസ് ഇൻഡ്‌സ്ട്രീസിനുള്ളത് 15,000 ഡിജിറ്റൽ റീട്ടെയിൽ സ്റ്റോറുകളാണ്. പുത്തൻ ചുവടുവെപ്പിലൂടെ ഓൺലൈൻ ടു ഓഫ്‌ളൈൻ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് അംബാനി മനസിൽ കാണുന്നത്. ജിയോ മണിയുടെ, ജിയോ റീചാർജ് ക്യാഷ്ബാക്ക് കൂപ്പണുകളും ഉപയോഗിച്ച് റീട്ടെയിൽ കച്ചവടം സജീവമാക്കും.

ജിയോ വരിക്കാർക്ക് കൂപ്പൺ ഉപയോഗിച്ച് കിരാന സ്റ്റോറുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. ജിയോ വരിക്കാർക്ക് പ്രത്യേക ഓഫർ നൽകിയും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുകയാണ് അംബാനിയുടെ ലക്ഷ്യം. ഇതോടെ ജിയോയ്ക്കും മുൻപത്തെക്കാൾ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഓൺലൈൻ സ്‌റ്റോറിന്റെ വിശദാംശങ്ങൾ കമ്പനി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 

സംഗതി ഹിറ്റാക്കാൻ 'സൂപ്പർ ആപ്പും' എത്തുമെന്നും സൂചന

ഓൺലൈൻ കച്ചവട മേഖലയിലേക്ക് ഇറങ്ങും മുൻപ് ഒറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ നൂറിലധികം സേവനങ്ങൾ തരുന്ന 'സൂപ്പർ ആപ്ലിക്കേഷൻ' വികസിപ്പിക്കാനുള്ള ശ്രമിത്തിലാണ് ഇപ്പോൾ ജിയോ അധികൃതർ. ഇപ്പോൾ തന്നെ 30 കോടി വരിക്കാരുള്ള ജിയോയ്ക്ക് തങ്ങളുടെ പുത്തൻ ബസിനിസ് സംരംഭത്തിന് ഉപഭോക്താക്കളെ കിട്ടാൻ പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നത്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ-ടു-ഓഫ്ലൈൻ പ്ലാറ്റ് ഫോമാണ് അംബാനി ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നു കോടി വ്യാപരികൾക്ക് ഇത് ആശ്വാസകരമാകുമെന്നാണ് കരുതുന്നതെന്നും അംബാനി പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇതോടെ ഫ്‌ളിപ്പ്കാർട്ടും ആമസോണും അടക്കമുള്ള വമ്പന്മാർക്കാണ് വെല്ലുവിളിയാകുന്നത്. ഓൺലൈൻ ഷോപ്പിങ് എന്നതു കൂടാതെ ഓൺലൈൻ ബുക്കിങ്, ഓൺലൈൻ പേയ്‌മെന്റ്‌സ് എന്നിവ ഒരു പ്ലാറ്റ് ഫോമിൽ കൊണ്ടുവരാനും അംബാനിക്ക് പദ്ധതിയുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ ), പ്രാദേശിക ഭാഷ വോയ്സ് ടെക്നോളജി, എഐ അധിഷ്ഠിത എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി മുകേഷ് അംബാനി വാങ്ങിച്ചിരുന്നു. 2021 ആകുമ്പോഴേക്കും ഇന്ത്യൻ ഇ-കോമേഴ്സ് വിപണി 84 ബില്യൺ ഡോളർ മൂല്യമുള്ളതാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP