Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൈനാപ്പിൾ കിലോയ്ക്ക് വില ഏഴ് രൂപ മാത്രം; ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും കൃഷിയിറക്കിയവർ വമ്പൻ പ്രതിസന്ധിയിൽ; പൈനാപ്പിൾ കർഷകർ ആത്മഹത്യാ മുനമ്പിൽ

പൈനാപ്പിൾ കിലോയ്ക്ക് വില ഏഴ് രൂപ മാത്രം; ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും കൃഷിയിറക്കിയവർ വമ്പൻ പ്രതിസന്ധിയിൽ; പൈനാപ്പിൾ കർഷകർ ആത്മഹത്യാ മുനമ്പിൽ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ;സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ ആത്മഹത്യമുനമ്പിൽ. മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഇപ്പോഴത്തെ വിലക്കുറവ് തങ്ങളുടെ ജീവിതം തകർത്തെന്നാണ് ഇക്കൂട്ടരുടെ പരിതേവനം. ലോണെടുത്തും ഭാര്യമാരുടെ കെട്ടുതാലിവരെ പണയപ്പെടുത്തിയും മറ്റും കൃഷിയിറക്കിയ കർഷകരിലേറെപ്പേരുടെയും ഇപ്പോഴത്തെ ജീവിതം ദുരിതക്കയത്തിലാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്തെ പ്രധാന പൈനാപ്പിൾ വിൽപ്പന കേന്ദ്രമായ വാഴക്കുളം മാർക്കറ്റിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏ ക്ലാസ്സ് പഴത്തിന്റെ വില കിലോയ്ക്ക് 8 രൂപയായിരുന്നു. ആറ് മാസം മുമ്പ് പച്ച പൈനാപ്പിളിന് കിലോക്ക് 40 രുപവരെ ലഭിച്ചിരുന്നസ്ഥാനത്താണ് നാമമാത്രായ സ്ഥിയിലേക്ക് ഇപ്പോൾ വിലനിലവാരം താഴ്ന്നിട്ടുള്ളത്. ഒരു കിലോ പൈനാപ്പിൾ തോട്ടത്തിൽ നിന്നും വെട്ടിയെടുത്ത് വാഹനത്തിൽ മാർക്കറ്റിൽ എത്തിക്കുന്നതിന് മാത്രം കർഷകർക്ക് ഏകദേശം 1.50-2 രൂപവരെ മുടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

നിലവിലെ വിലയ്ക്ക് വിൽപ്പന നടത്തിയാൽ ഇനിയും കൈയിൽ നിന്നും പണം നഷ്ടമാവുമെന്നുള്ള തിരിച്ചറിവിൽ മൂപ്പെത്തിയ പൈനാപ്പിൾ തോട്ടത്തിൽ നിന്നും വെട്ടിയെടുക്കാൻ തയ്യാറാവാത്ത കർഷകരും നിരവധിയാണ്. ഇതുമൂലം വാഴക്കകുളത്തും പരിസരപ്രദേശങ്ങളിലും പൈനാപ്പിൾ തോട്ടങ്ങൾ ചീഞ്ഞ് നശിക്കുന്ന വേദനാ ജനകമായ സ്ഥിതിവിശേഷം നിലനിൽക്കുന്നതായി വ്യാപാരി പ്രതിനിധികൾ വെളിപ്പെടുത്തി. ദൂരെ ദിക്കുകളിൽ നിന്നും മറ്റും മാർക്കറ്റിൽ എത്തിക്കുന്ന വിവിധ ഇനത്തിൽപ്പെട്ട് വൈനാപ്പിൾ സമയത്തത് വിൽക്കാൻ കഴിയാത്ത അവസ്ഥയും ഇവിടെ നിലനിൽക്കുന്നു.ഈയിനത്തിലും കർഷകർക്ക് വൻതുക നഷ്ടമാവുന്നുണ്ട്.

പച്ച വിൽപ്പനയ്ക്ക് ലക്ഷ്യമിട്ടെത്തിക്കുന്നവ പഴുത്തും പഴമായി വിൽക്കാൻ ലക്ഷ്യമിട്ടിട്ടുള്ളവ ചീഞ്ഞും മറ്റും വിപണിയിൽ പ്രിയം കുറയുന്ന സ്ഥിതിവിശേഷവും ഇവിടെ നിലനിൽക്കുന്നു. ചീഞ്ഞ് ഉപയോഗശൂന്യമിയി മാറുന്ന പൈനാപ്പിൾ ഇവിടെ നിന്നും ഒഴിവാക്കേണ്ട ബാധ്യതയും കർഷകരുടെ ചുമലിലാണ്.കയറ്റുകൂലി,വാഹനവാടക എന്നീ ഇനത്തിലും കർഷകർക്ക് വൻതുക നഷ്ടമാവുന്നുണ്ട്. പ്രളയവും അടിക്കടി ഉണ്ടായ ഹർത്താലും കലാവസ്്ഥ വ്യതിയാനവും ഉൾപ്പെനിരവധി കാരണങ്ങളാണ് വിലക്കുറവിന് കാരമമായി ചൂണ്ടികാണിക്കപ്പെടുന്നത്.

ശൈത്യം മൂലം ഡൽഹി ,മുബൈ എന്നിവടങ്ങളിലേയ്ക്കുള്ള ലോഡുകൾ പോകാത്തതും അടിക്കടി ഉണ്ടായ ഹർത്താൽ മൂലം മാർക്കറ്റിൽ പൈനാപ്പിൾ കെട്ടിക്കിടന്നതും ഒരു പരിധിവരെ വിലയിടിവിനെ ബാധിച്ചിട്ടുണ്ട്. പ്രളയം മൂലം കൃത്യസമയത്ത് മരുന്നുപ്രയോഗവും വളമിടലും മറ്റും നടത്തത്തത് ഉത്പാദനത്തെയും ബാധിച്ചു. ഒരു വർഷം ആയിരം കോടി രുപയുടെ വരുമാനവവും ആയിരക്കണക്കിന് പേർക്ക് തൊഴിലവസരവും നൽകുന്ന പൈനാപ്പിൾ കൃഷി രംഗത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെയും കർഷകരുടെയും ആവശ്യം.

നടുക്കരയിലെ പൈനാപ്പിൾ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതും കഷകർക്ക് തിരിച്ചടിയായി.ജൈവ് എന്ന പേരിൽ ഇവിടെ നിന്നും പുറത്തിറക്കിയിരുന്ന പൈനാപ്പിൾ ജ്യൂസും അനുബന്ധ ഉൽപ്പന്നങ്ങളും വിപണിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഴക്കുളം മാർക്കറ്റിൽ വിലക്കുറവ് വരുമ്പോഴെല്ലാം കമ്പനി പൈനാപ്പിൾ വാങ്ങി സംസ്‌കരിക്കുന്നത് കർഷകർക്ക് വലിയൊരളവിൽ ആശ്വാസമായിരുന്നു.വർഷങ്ങൾക്ക് മുമ്പ് പലവിധകാരണങ്ങളാൽ കമ്പിനി പൂട്ടി.ഇതോ വാഴക്കുളം മാർക്കറ്റിൽ വിലിയിടിഞ്ഞാലും പൈനാപ്പിൾ വാങ്ങാൻ ആളില്ലാത്ത് സ്ഥിതിയായി. 20 കോടി രൂപയെങ്കിലും മുടക്കി കമ്പനി പുനഃരുദ്ധരിച്ചാൽ മാത്രമേ ഇനി ഇവിടെ പഴം സംസ്‌കരിക്കലും ഉത്പ്പന്നങ്ങളുടെ നിർമ്മാണവും മറ്റും സാധ്യമാവു എന്നും ഇതിന് സർക്കാർ മുൻകൈ എടുക്കണമെന്നും വാഴക്കുളം മർച്ചന്റ് അസോസീയേഷൻ പ്രസിഡന്റ് തോമസ്സ് വർഗീസ് അവശ്യപ്പെട്ടു.

പൈനാപ്പിളിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന ഡിസ്ലറി വാഴക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ചാൽ അത് ഈ മേഖലയ്ക്ക് വലിയ അനുഗ്രഹഗമാവുമെന്ന് പൈനാപ്പിൾ കർഷകൻ കൂടിയായ തോമസ്സ് ചൂണ്ടിക്കാട്ടി. ഹർത്താലുകൾ പൈനാപ്പിൾ വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അനുഭവപൂർവ്വം പരിഗണിക്കാമെന്ന് ഇരുവരും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP