Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം തുടർച്ചയായി ആറാം ദിവസവും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്; വെള്ളിയാഴ്ച കൂട്ടിയത് പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയും; ആറ് ദിവസം കൊണ്ട് കൂട്ടിയത് പെട്രോൾ ഡീസൽ നിരക്കിൽ മൂന്ന് രൂപയിലധികം വർധനവ്; രാജ്യാന്തര വിപണയിൽ അസംസ്‌കൃതവസ്തുക്കളുടെ വില ഉയർന്നത് ഇന്ധനവില കൂടാൻ കാരണമായെന്ന് എണ്ണക്കമ്പനികളും; കേന്ദ്രം ഏർപ്പെടുത്തിയ അധിക നികുതി മറികടക്കാൻ ജനങ്ങളെ പിഴിഞ്ഞ് എണ്ണ ഡീലർമാരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക് ഡൗണിന് ഇളവുകൾക്ക് ശേഷം ഇന്ധനവിലയിൽ വീണ്ടും കൊള്ളലാഭവുമായി രാജ്യത്തെ പൊട്രോളിയം കമ്പനികൾ. തുടർച്ചയായി ആറാം ദിവസവും പെടോൾ, ഡീസൽ വിലയിൽ വർധനവ് വന്നതോടെയാണ് ജനങ്ങളിൽ നിന്നും ഈടാക്കുന്നതുകൊള്ളലാഭമാണ്. 

പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും എന്ന നിരക്കായി.

രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിനും അസംസ്‌കൃത വസ്തുക്കൾക്കും വിലവർധിച്ചതാണ് രാജ്യത്ത് എണ്ണവില കുതിച്ചുയരാൻ കാണമായതെന്നാണ് ഇന്ത്യയിലെ പെട്രോളിയം ഡീലർമാർ വശദീകരണം നൽകുന്നത്.ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില നാലര മാസത്തെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മെയ്‌ ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചിരുന്നു.

സർക്കാർ നടപടി താങ്ങാൻ കഴിയില്ലെന്നാണ് രാജ്യത്തെ എ്ണ്ണ ഡീലർമാരുടെ വിശദീകരണം. അതിനാൽ തന്നെ സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയർന്നേക്കും.

പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിലായി മൂന്നു രൂപയുടെകൂടി വർധന വരുത്തിയേക്കുമെന്ന് സൂചന നൽകുന്നത്. മാർക്കറ്റിങ് മാർജിൻ സാധാരണനിലയിലേക്ക് എത്തുന്നതുവരെ - ഒരാഴ്ചമുതൽ പത്തു ദിവസംവരെ - ദിവസവും വില വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം.

ജൂൺ ഒന്നിന് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവർധനയിലൂടെ ഇത് ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കമ്പനികൾ പറയുന്നത്.ഏപ്രിൽ-മെയ്‌ മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് 14 മുതൽ 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മാർച്ച് 14-നും മെയ്‌ ആറിനുമായി എക്‌സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തിൽ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചതോടെ ഇതിന്റെ നേട്ടം കമ്പനികൾക്കു ലഭിച്ചിരുന്നില്ല.

ഏപ്രിലിലേതിനെക്കാൾ അസംസ്‌കൃത എണ്ണവില 20 ഡോളറിലധികം ഉയർന്നതോടെ കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ താഴേക്കു പോകുകയും ചെയ്തു. കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വർധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചില്ലറവിലയിൽ ഇവിടെ വീണ്ടും വർധന പ്രതീക്ഷിക്കാം.

15 ദിവസത്തെ അസംസ്‌കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ നിർണയിക്കുന്നത്. ജൂൺ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവിൽപ്പനവില കൂട്ടിയില്ലെങ്കിൽ നഷ്ടമായിരിക്കുമെന്നാണ് എണ്ണക്കന്പനികൾ പറയുന്നത്. ഇതിന്റെ പേരിലാണ് ഇപ്പോൾ തുടർച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നർഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP