Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു: മുംബൈയിൽ പെട്രോൾ വില എൻപത് കടന്നു; ഇന്ധനവില ഇനിയും കൂടിയേക്കുമെന്ന് സൂചന; ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു: മുംബൈയിൽ പെട്രോൾ വില എൻപത് കടന്നു; ഇന്ധനവില ഇനിയും കൂടിയേക്കുമെന്ന് സൂചന; ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനവ് തുടരുന്നു. പെട്രോൾ ലിറ്ററിന് 10 പൈസ കൂടി 78.95 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.64 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. യുഎസ്-ഇറാൻ യുദ്ധഭീഷണി മൂലം അസംസ്‌കൃത എണ്ണവില ഉയർന്നേക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരും ഇതെല്ലാം. ഈ വർഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വർധനവ് ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറിൽ ഡീസൽ വിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ വിലവർദ്ധനവ് തുടരുകയാണെങ്കിൽ എൻപത് രൂപ കടക്കുമെന്നാണ് കണക്ക് കൂട്ടൽ.

നേരത്തെ കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ എക്‌സൈസ് നികുതിയും സെസും വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധനവില കുത്തനെ ഉയർന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്‌സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ അന്ന് ചുമത്തിയത്. ഇന്ധനവില വർദ്ധവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ശേഷമാണ് വിലവർദ്ധനവ് കുറയാൻ സാധിച്ചതും. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിച്ചെങ്കിലും വില കൂട്ടിയാണ് ഇന്ത്യൻ കമ്പനികൾ സംസ്ഥാനത്തുടനീളം വിൽപ്പന നടത്തിയത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78.95 രൂപയിലും ഡീസൽ ലിറ്ററിന് 73.64 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 77.57 രൂപയും ഡീസൽ 72.24 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.91 രൂപയും ഡീസൽ ലിറ്ററിന് 72.58 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 75.54 രൂപയും ഡീസലിന് 68.51 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 81.13 രൂപയും ഡീസലിന് 71.83 രൂപയുമാണ് വില നിലവാരം.

ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണ് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും അന്ന് കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി എടുക്കുന്നതും, എന്നാൽ, കേന്ദ്ര ബജറ്റിലെ നികുതി നിർദ്ദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു സംസ്ഥന ധന മന്ത്രി അന്ന് വ്യക്തമാക്കിയത്.

എന്നാൽ, എല്ലാ അസംസ്‌കൃത എണ്ണയ്ക്കു വില കൂടുമ്പോൾ ഇന്ധവിലയിൽ നികുതി കൂട്ടുകയും വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം വീണ്ടുമെത്തുന്നതെന്ന് ശ്രദ്ധേയം. ഇതിനുപുറമേ, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്.

എന്തായാലും ദിനംപ്രതി തുടരുന്ന ഇന്ധനവിലയിലെ മാറ്റങ്ങൾ വലിയ പ്രത്യഘാതം നേരിടുമെന്ന് ഉറപ്പാണ്. അതേസമയം, ദിനംപ്രതിയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ കാസർകോട് താലൂക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചിരുന്നു. ഡീസൽ വില വർദ്ധനവും വരുമാനക്കുറവും കാരണം ദൈനം ദിന ചെലവ്ക്ക് പോലും വരുമാനം തികയാതെ പല ബസുകളും ജി ഫോം നൽകി സർവീസ് നിർത്തി വെച്ചിരിക്കുകയാണെന്നാണ സൂചന. വിലവർദ്ധനവ് തുടരുന്ന പക്ഷം താലൂക്കിലെ ബസുകളുടെ സർവീസ് നിർത്തി വെക്കേണ്ടിവരുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP