Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപഭോക്താക്കൾക്ക് ലഭ്യമാകുക 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ; പുതിയ 'പോസ്റ്റ്‌പെയ്ഡ് മിനി' സേവനവുമായി പേടിഎം; സേവനം നടപ്പാക്കുന്നത് 'ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുക' എന്ന മാതൃകയിൽ

ഉപഭോക്താക്കൾക്ക് ലഭ്യമാകുക 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ; പുതിയ 'പോസ്റ്റ്‌പെയ്ഡ് മിനി' സേവനവുമായി പേടിഎം; സേവനം നടപ്പാക്കുന്നത് 'ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുക' എന്ന മാതൃകയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പോസ്റ്റ്‌പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിക്കുകയാണ് ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്ലാറ്റ്ഫോമായ പേടിഎം. പേടിഎമ്മിന്റെ ബൈ നൗ പേ ലേറ്റ4 സേവനം വിപുലപ്പെടുത്തിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. മിതമായ നിരക്കിൽ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പണലഭ്യത നിലനിർത്തുന്നതിനായും, അവരുടെ ഗാർഹിക ചെലവുകൾ കൈകാര്യം ചെയ്യാനുമായി ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുക എന്ന രീതിയിൽ ഈ സർവ്വീസിലൂടെ പേടിഎം വാഗ്ദാനം ചെയ്യുന്നത്. ആദിത്യ ബിർള ഫിനാൻസുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്.

പേടിഎം പോസ്റ്റ്‌പെയ്ഡിന്റെ 60,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്രെഡിറ്റിന് പുറമെ പോസ്റ്റ്‌പെയ്ഡ് മിനി ആരംഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ ലഭ്യമാകും. പലിശ രഹിത വായ്പകൾ നൽകുന്നത് വഴി മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ, ഗ്യാസ് സിലിണ്ടർ ബുക്കിങ്, വൈദ്യുതി, വാട്ടർ ബില്ലുകൾ, പേടിഎം മാൾ ഷോപ്പിംങ് തുടങ്ങിയ പ്രതിമാസ ചെലവുകൾ അടയ്ക്കുന്നതിന് ഈ ലഘുവായ്പകൾ സഹായകരമാകും.

ഈ പലിശ രഹിത വായ്പകൾ തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ കമ്പനി കാലയളവും നൽകുന്നു. വാർഷിക ഫീസോ ആക്റ്റിവേഷൻ ചാർജുകളോ ഇല്ല. ചെറിയ ഫീസ് മാത്രമാണ് ഈടാക്കുക. പ്രതിമാസ ബജറ്റുകൾ താളം തെറ്റാതെ തന്നെ പേടിഎം പോസ്റ്റ്‌പെയ്ഡ് വഴി ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്ലൈൻ മർച്ചന്റ് സ്റ്റോറുകളിൽ പണമടയ്ക്കാനാകുമെന്നാണ് പേടിഎം പറയുന്നത്.

ആയിരക്കണക്കിന് പെട്രോൾ പമ്പുകൾ, സമീപത്തെ കിരാന സ്റ്റോറുകൾ, ഫാർമസി ഷോപ്പുകൾ, പ്രമുഖ ചെയിൻ ഔട്ട്‌ലെറ്റുകൾ, (റിലയൻസ് ഫ്രെഷ്, അപ്പോളോ ഫാർമസി മുതലായവ) കൂടാതെ ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ (മി9ട്ര, ഫസ്റ്റ്‌ക്രൈ, ഊബർ, ഡൊമിനോസ്, അജിയോ, ഫാർമസി, മുതലായവ) ജനപ്രിയ റീട്ടെയിൽ സ്ഥാപനങ്ങൾ (ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ക്രോമ മുതലായവ) എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ പേടിഎം പോസ്റ്റ്‌പെയ്ഡ് വഴി പണമടയ്ക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP