Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതുപോലെ പിഴച്ചുപോയ ഒരു ഐപിഒ ലോക ചരിത്രത്തിൽ ഉണ്ടാകുമോ? വിപണിയിലിറങ്ങിയ ആദ്യദിവസം ഊബറിന്റെ മൂല്യം ഒലിച്ചുപോയത് ആറുകോടിയുടെ; ആദ്യദിവസം 7.6 ശതമാനം നഷ്ടം ഉണ്ടായതിന്റെ ഞെട്ടൽ മാറാതെ നിക്ഷേപകർ

ഇതുപോലെ പിഴച്ചുപോയ ഒരു ഐപിഒ ലോക ചരിത്രത്തിൽ ഉണ്ടാകുമോ? വിപണിയിലിറങ്ങിയ ആദ്യദിവസം ഊബറിന്റെ മൂല്യം ഒലിച്ചുപോയത് ആറുകോടിയുടെ; ആദ്യദിവസം 7.6 ശതമാനം നഷ്ടം ഉണ്ടായതിന്റെ ഞെട്ടൽ മാറാതെ നിക്ഷേപകർ

ടാക്‌സി, ഭക്ഷ്യവിതരണ രംഗത്ത് വലിയ കുതിപ്പുണ്ടായ ഊബർ ടെക്‌നോളജീസ് ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ചത്. എന്നാൽ, തൊട്ടതെല്ലാം പിഴയ്ക്കുന്നതായി പിന്നീടുള്ള കാഴ്ച. പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) കഴിഞ്ഞ് ന്യുയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഊബറിന്റെ ഓഹരിവില കുത്തനെയിടിഞ്ഞു. ഐ.പി.ഒയ്ക്ക് 45 ഡോളറായിരുന്നു ഊബറിന്റെ ഓഹരി വില. എന്നാൽ, ആദ്യദിനം വിൽപന ക്ലോസ് ചെയ്തത് 7.6 ശതമാനം നഷ്ടത്തോടെ 41.57 ഡോളറിൽ.

ഓഹരിവില കുത്തനെയിടിഞ്ഞതോടെ, ഊബറിന്റെ വിപണിമൂല്യവും കുത്തനെയിടിഞ്ഞു. 7000 കോടി ഡോളറിന് താഴെയാണ് ഇപ്പോൾ ഊബറിന്റെ വിപണിവില. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഐപിഒ ഇങ്ങനെയൊരു പണി തരുമെന്ന് കമ്പനിയുടമകൾ വിചാരിച്ചില്ല. ഏഴായിരം കോടി ഡോളർ മൂല്യത്തിലാണ് ഓഗസ്റ്റിൽ ടയോട്ട മോട്ടോർ കോർപറേഷനിൽനിന്ന് ഊബർ പണം സമാഹരിച്ചത്. വിപണിമൂല്യം അതിലും താഴേക്കുപോയത് ഊബറിന്റെ ബാധ്യത കൂട്ടും.

18 കോടി ഓഹരികളാണ് കഴിഞ്ഞയാഴ്ച ഐപിഒയ്ക്ക് വിൽപനയ്ക്കുവെച്ചത്. 44 മുതൽ 50 ഡോളറായിരുന്നു വില കണക്കാക്കിയിരുന്നത്. യുഎസ്. എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിൽ ചൈനീസ് ഓൺലൈൻ വ്യാപാര ശൃംഖലയായ ആലിബാബ കഴിഞ്ഞാൽ ഏറ്റവും വലിയ ഐപിഒയായിരുന്നു ഊബറിന്റേത്. യു.എസ്. കമ്പനികളിൽനിന്നുള്ള ഒമ്പതാമത്തെ വലിയ ഐപിഒയും. എന്നാൽ, ആ പെരുമയൊന്നും ഓഹരി വില്പനയിലിലുണ്ടായില്ല എന്നാണ് ആദ്യദിവസത്തെ ട്രെൻഡ് കാണിക്കുന്നത്.

യു.എസ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും മോശം ആദ്യദിന ഫലമാണ് ഊബറിന് നേരിടേണ്ടിവന്നതെന്ന് വിലയിരുത്തപ്പെടുന്നു. സമാനമായ രീതിയിൽ ആദ്യദിനം വലിയ നഷ്ടം നേരിട്ട മറ്റൊരു സ്ഥാപനം സെഡ്.ടി.ഒ എക്സ്‌പ്രസാണ്. 2016-ൽ കമ്പനി ഐപിഒ പുറത്തിറക്കിയപ്പോൾ ആദ്യദിനം ഓഹരികൾക്ക് നേരിട്ടത് 15 ശതമാനം തിരിച്ചടിയാണ്. എന്നാൽ, വിപണിമൂല്യം കണക്കാക്കുമ്പോൾ ഊബറിനുണ്ടാായ നഷ്ടം മറ്റേതൊരു കമ്പനിക്കുണ്ടായതിലും ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.

1975 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്രയും വലിയ ആദ്യദിന നഷ്ടം മറ്റൊരു കമ്പനിക്കും നേരിടേണ്ടിവന്നിട്ടില്ലെന്ന് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ധൻ ജേ റിറ്റർ പറഞ്ഞു. ആദ്യദിന പ്രകടനം വിലയിരുത്തുമ്പോൾ, ചരിത്രത്തിലെ ഒമ്പതാമത്തെ വലിയ നഷ്ടമാണ് ഊബർ നേരിട്ടതെന്നും അദ്ദേഹം വിലയിരുത്തുന്നു. വവിവിധ രാജ്യങ്ങളിൽ ഊബർ നേരിടുന്ന നിയമപ്രശ്‌നങ്ങളും പ്രതിഫലത്തെച്ചൊല്ലി ഡ്രൈവർമാരുമായുള്ള തർക്കവുമെല്ലാം കമ്പനിയുടെ പ്രതിഛായക്ക് കോട്ടം തട്ടിച്ചുവെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP