Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപ: സ്വർണ നിരക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപ: സ്വർണ നിരക്ക് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4665 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞ് 37,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 80 രൂപയാണ് അന്ന് കുറഞ്ഞത്.

തിങ്കളാഴ്ച ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11-ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ഈ മാസം ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. പവന് 40,560 രൂപ ഉണ്ടായിരുന്ന മാർച്ച് ഒമ്പതിനാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ജനുവരി 10ന് 35,600 രൂപയായതാണ് താഴ്ന്നവില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP